Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:26 pm

Menu

Published on February 11, 2016 at 4:17 pm

ഇവയൊക്കെ ചർമത്തെ കേടാക്കും!!

surprising-things-that-damage-your-skin

നല്ല സംരക്ഷണവും ഭക്ഷണവും ജീവിത രീതികളുമെല്ലാം നല്ല ചർമത്തിനു വേണ്ടുന്ന പ്രധാന കാര്യങ്ങളാണ്. ചർമ്മ സംരക്ഷണത്തിൽ അതീവ ശ്രദ്ധ കാണിക്കുന്ന പലരും ചർമത്തെ കേടാക്കുന്ന, ചർമാരോഗ്യത്തെ ബാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.അത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ..

പഞ്ചസാര
പഞ്ചസാര അല്ലെങ്കിൽ കൃത്രിമ മധുരം കൂടുതൽ കഴിയ്ക്കുന്നത് ചർമത്തിന് നല്ലതല്ല. ഇത് ഹോർമോൺ തകരാറുകളുണ്ടാക്കി ഇതുവഴി മുഖക്കുരുവിന് കാരണമാകും. ചർമത്തിൽ ചുളിവുകളുണ്ടാകാനും ഇത് കാരണമാകും.

നനഞ്ഞുണക്കാത്ത ടവൽ
നനഞ്ഞുണക്കാത്ത ടവൽ കൊണ്ടു തുടയ്ക്കുന്നത് പല തരം ചർമപ്രശ്‌നങ്ങളുണ്ടാക്കും. ഇതിൽ ബാക്ടീരിയകളും ഫംഗസും വളരാനുള്ള സാധ്യതയേറെയാണ്. ഇവ ചർമപ്രശ്‌നങ്ങൾക്ക് ഇട വരുത്തും.

സ്വിമ്മിംഗ് പൂളുകളിലെ നീന്തൽ
ആരോഗ്യത്തിന് നല്ലതാണെങ്കിലും സ്വിമ്മിംഗ് പൂളുകളിൽ കൂടുതൽ സമയം നീന്തുന്നത് ചർമത്തിന് നല്ലതല്ല. ഇവയിലെ ക്ലോറിൻ ചർമത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിയ്ക്കും. വരണ്ട ചർമം, ചുളിവുകൾ, സ്‌കിൻ ക്യാൻസർ എന്നിവയ്ക്കു വരെ കാരണമാകാം.

ചൂടുവെള്ളത്തിലെ കുളി
തണുപ്പു കാലത്ത് നല്ല ചൂടുവെള്ളത്തിൽ കുളിയ്ക്കാന്‍ സുഖം തോന്നും. എന്നാൽ കൂടുതൽ ചൂടുള്ള വെള്ളം ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നീക്കുന്നു. ചർമം വരണ്ടതാകാനും ചുളിവുകൾ വീഴാനും ഇത് കാരണമാകും.

ഫോൺ
എപ്പോഴുമുള്ള ഉപയോഗം കാരണം ഫോണില്‍ ധാരാളം ബാക്ടീരിയകളും മറ്റു രോഗാണുക്കളുമുണ്ടാകും. ഇവ ചര്‍മത്തിലെ അണുബാധകള്‍ക്ക് വഴിയൊരുക്കും.

Loading...

Leave a Reply

Your email address will not be published.

More News