Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിഎംജെ എന്ന മെഡിക്കല്‍ ജേണലാണ് അപൂര്‍വമായ ഈ കേസ് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുമയും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് 55 വയസുകാരാൻ ആശുപത്രിയിലെത്തിയത്.
രണ്ട് ദിവസമായി ചുമയും വിമ്മിഷ്ടവും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും കാരണമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തനിക്ക് ചുഴലിദീനം കുട്ടിക്കാലം മുതലേ ഉണ്ടെന്നും ഇതിനാലാവാം ഈ പ്രശ്നമെന്നും ഡോക്ടര്‍മാരോട് പറഞ്ഞു.എന്നാല്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചു.
ആശുപത്രിയിലെത്തുന്നതിനുമുമ്പ് നടന്ന സംഭവങ്ങള്‍ ഇങ്ങനെയാണ്- അഞ്ച് ദിവസം മുമ്പ് ഇയാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഇയാളുടെ വെപ്പുപല്ല് പൊട്ടിതറയില്‍ കിടക്കുന്നത് കണ്ടത്, പല്ലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നതായും കണ്ടു.നഷ്‌ട്ടപ്പെട്ട ഭാഗം തേടിനോക്കിയെങ്കിലും കണ്ടെത്താനായില്ല.ദിനചര്യകളിലേക്ക് ഇയാള്‍ മടങ്ങുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞതോടെ ഭക്ഷണം ചവച്ചിറക്കാനുള്ള ബുദ്ധിമുട്ടും നെഞ്ചില്‍ തടസവുമൊക്കെ തോന്നിത്തുടങ്ങിയപ്പോഴാണ് ആശുപത്രിയിലെത്തിയത്.
നെഞ്ചിന്റെ എക്സ്‌റേ എടുത്തപ്പോഴാണ് ഇയാളും ഡോക്ടര്‍മാരും ഞെട്ടിയത്. വെപ്പുപല്ലിന്റെ ഒരു ഭാഗം ഇയാള്‍ വിഴുങ്ങിയിരിക്കുന്നു. ആറോ ഏഴോ ദിവസങ്ങളായി അത് ശരീരത്തിനുള്ളില്‍ തങ്ങിയിരിക്കുകയാണ്.
ഈസോഫാഗസ് എന്ന ഭക്ഷണനാളിയിലാണ് ഈ കഷ്ണം തങ്ങിയിരുന്നത്.എന്‍ഡോസ്കോപ്പിന്റെ സഹായത്തോടെ അലിഗേറ്റര്‍ ഫോര്‍സെപ്സ് കൊണ്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും അതവിടെത്തന്നെ തങ്ങിയിരുന്നു.
–
–
ഒടുവില്‍ ശസ്ത്രക്രിയ നടത്തിയാണ് ഇത് വെളിയിലെടുത്തത്.ഏതായാലും വെപ്പ്പല്ലിനു പകരം ഡെന്റല്‍ ഇംപ്ലാന്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ജേണലില്‍ പറയുന്നു. പല്ല് പോലെയുള്ള കൂര്‍ത്ത വസ്തുക്കള്‍ ഇസോഫാഗിസില്‍ കുടുങ്ങുന്നത് അടിയന്തിര ചികിത്സവേണ്ടിവരുന്ന പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Leave a Reply