Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: ദൈവത്തിൻറെ ഫോട്ടോയ്ക്ക് മുൻപിൽ മനമുരുകി പ്രാർത്ഥിക്കാറുണ്ട് നമ്മളേവരും. എന്നാൽ ഈ പ്രാര്‍ത്ഥനയില്‍ ദൈവവും അവരൊടൊപ്പം ചേര്‍ന്നാലോ. ഓസ്ട്രേലിയയിലെ ഒരു പള്ളിയിലാണ് അത്തരമൊരു വിശേഷപ്പെട്ട സംഭാവമുണ്ടായിരിക്കുന്നത്. ഛായാചിത്രത്തിലെ കന്യാമറിയവും ഉണ്ണിയേശുവുമാണ് വിശ്വാസികള്‍ക്കൊപ്പം പ്രാർത്ഥിക്കുന്നതായാണ് വാർത്ത പ്രചരിച്ചത്.സംഭാവമറിഞ്ഞ് വൻ ജനപ്രവാഹമാണ് പള്ളിയിലേക്ക് ഒഴുകികൊണ്ടിരിക്കുന്നത്. സിഡ്‌നിയിലെ സെന്റ് കാര്‍ബല്‍ പള്ളിയാണ് വിശ്വാസികളുടെ പ്രവാഹം.സംഭവത്തിന്റെ വീഡിയോയും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.പഞ്ച് ബൗളിലെ പള്ളിയില്‍ സ്ഥിരമായി ആരാധനയ്ക്ക് എത്താറുള്ള രണ്ടു യുവാക്കളാണ് ദൃശ്യം വീഡിയോയില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തത്. ക്‌ളോസ്അപ്പിലുള്ള രണ്ടു വീഡിയോയില്‍ വിശ്വാസികള്‍ക്കൊപ്പം കന്യാമറിയവും പ്രാര്‍ത്ഥിക്കുന്നത് പോലെ ചുണ്ടനക്കുന്നത് കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം തന്നെ 41000 പേര്‍ കണ്ടുകഴിഞ്ഞു. അതേ സമയം സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.ചിലര്‍ പറയുന്നത് ഇത് അത്ഭുതം തന്നെയാണെന്നാണ്. എന്നാല്‍ ക്യാമറയുടെ ചലനവും പള്ളിയിലെ വെളിച്ചവും കൂടിചേര്‍ന്നപ്പോള്‍ ചുണ്ടുകള്‍ ചലിക്കുന്നത് പോലെ തോന്നുന്നതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം കിര്‍സ്റ്റന്‍ പറയുന്നത് ഇത് അത്ഭുതം അല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു. കാരണം ഒരേ സമയം ചുണ്ട് ഏതാനും നിമിഷം ചലിച്ച ശേഷം നില്‍ക്കുകയും വീണ്ടും ചലിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് ഈ വീഡിയോ പകർത്തിയ യുവാക്കളിൽ ഒരാളായ കിര്‍സ്റ്റന്‍ അഭിപ്രായപ്പെടുന്നത്.
–
–
Leave a Reply