Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:19 am

Menu

Published on March 11, 2015 at 2:07 pm

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കാലിന് 250 കോടി;ഒരു പുഞ്ചിരിയ്ക്ക് 185 കോടി ..!!.!!

taylor-swift-reportedly-insures-her-legs-for-40-million

പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കാലുകള്‍ 40 മില്യന്‍ ഡോളറിന് (ഏകദേശം 250 കോടി രൂപ) ലേലം ചെയ്തു.1989 എന്ന ലോകം ചുറ്റിയുള്ള സംഗീത പരിപാടിക്ക്‌ മുന്നോടിയായാണ്‌ ഭീമമായ തുകയ്‌ക്ക് ഇന്‍ഷുറന്‍സ്‌ എടുത്തത്‌.വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കാലുകള്‍ക്ക് പരുക്ക് സംഭവിച്ചാല്‍ തന്റെ കരിയര്‍ തകരാതിരിക്കാനാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് കാല് ഇന്‍ഷുര്‍ ചെയ്തത്. ജൂലിയ റോബർട്സ് തന്റെ മനോഹരമായ പുഞ്ചിരി 30 മില്യൻ ഡോളറിനാണ് (185 കോടി രൂപ) ഇൻഷുർ ചെയ്തിരിക്കുന്നത്.ഹോളിവുഡിലെ മറ്റൊരു സെലിബ്രിറ്റിയായ ജൂലിയ റോബര്‍ട്ട്‌സ് തന്റെ പുഞ്ചിരി 30 മില്യണ്‍ ഡോളറിനാണ്‌ (185 കോടി രൂപ) ഇന്‍ഷുര്‍ ചെയ്‌തിരിക്കുന്നത്‌. മുന്‍ ഇംഗ്ലണ്ട്‌ താരം ഡേവിഡ്‌ ബെക്കാം കരിയറിന്റെ സുവര്‍ണകാലത്ത്‌ തന്റെ കാലുകള്‍ 100 മില്യണ്‍ പൗണ്ടിന്‌ ഇന്‍ഷുര്‍ ചെയ്‌തിരുന്നു. ബ്രൂസ്‌ സ്‌പ്രിംഗ്‌സ്റ്റീന്‍ തന്റെ ശബ്‌ദവും ഡോളി പര്‍ടോണ്‍ നെഞ്ചും ഇന്‍ഷുര്‍ ചെയ്‌ത സെലിബ്രിറ്റികളാണ്‌.പോപ്പ്‌ ഗായിക മരിയ കാരി തന്റെ കാലുകള്‍ ഒരു ബില്യണ്‍ ഡോളറിന്‌ (6000 കോടി രൂപ) ഇന്‍ഷുര്‍ ചെയ്‌തതാണ്‌ സെലിബ്രിറ്റി ഇന്‍ഷുറന്‍സിലെ ഏറ്റവും ഉയര്‍ന്ന തുക. ജില്ലറ്റ്‌ ബ്ലേഡിന്റെ ‘ലെഗ്‌സ് ഓഫ്‌ എ ഗോഡസ്‌’ പരസ്യ പ്രചരണത്തിന്‌ വേണ്ടിയാണ്‌ മരിയ കാലുകള്‍ ഇന്‍ഷുര്‍ ചെയ്‌തത്‌. സംഗീത രംഗത്തെ ഓസ്‌കാറായ ഗ്രാമി പുരസ്‌കാര ജേതാവാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News