Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:05 pm

Menu

Published on November 1, 2013 at 4:09 pm

പീഡനക്കേസിലെ പരാതി പിന്‍വലിക്കാന്‍ അനുവദിക്കാത്തതിന് അധ്യാപികയെ തീക്കൊളുത്തി കൊന്നു

teacher-set-on-fire-for-sexual-harassment-complaint-dies-of-injuries

ഭുവനേശ്വര്‍:പീഡനക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച അധ്യാപികയെ അജ്ഞാതനായ ഒരാള്‍ വീട്ടിലെത്തി അധ്യാപികയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി.ഗുരുതരമായി പരിക്കേറ്റ 28 കാരിയായ ആധ്യാപിക വിശാഖപട്ടണത്തെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ അധ്യാപിക അതീവഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു.ഭുവനേശ്വറിന് അകലെ രായഗഡ ജില്ലയിലെ സ്‌കൂള്‍ അധ്യാപികയാണ് ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്.രാത്രിയില്‍ വീട്ടില്‍ കുട്ടികള്‍ക്കൊപ്പം ടി വി കണ്ടുകൊണ്ടിരിക്കേയാണ് ഇവര്‍ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്.സ്‌കൂളിലെ സബ് ഇന്‍സ്‌പെക്ടറായ നേത്രാനന്ദ ദന്ദ്‌സേന്ക്ക് എതിരായി അധ്യാപിക മാനഭംഗക്കേസ് കൊടുത്തിരുന്നു.ഈ പരാതി പിന്‍വലിക്കാന്‍ അക്രമി ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു.ഇത് സമ്മതിക്കാതായതോടെ മണ്ണെണ്ണയൊഴിച്ച ശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു അക്രമി.ജൂലൈ മാസത്തിലാണ് അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്.പരാതിയെത്തുടര്‍ന്ന് സന്ദ്‌സേനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കുറ്റക്കാരനാണെന്ന് പ്രത്യക കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ഇയാളെ ഇന്‍സ്‌പെക്ടര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Loading...

Comments are closed.

More News