Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 4:14 pm

Menu

Published on January 9, 2014 at 11:22 am

സോണിയ ഗാന്ധിയ്ക്കായി ക്ഷേത്രം പണിയുന്നു;വിഗ്രഹം റെഡി!

telangana-mla-builds-temple-statue-for-sonia-gandhi

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരില്‍ ആന്ധ്രപ്രദേശില്‍ ക്ഷേത്രം ഉയരുന്നു.ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍.അമ്പലം നിര്‍മ്മിക്കുന്നതിനു മുന്‍പുള്ള ആദ്യപടിയായി സോണിയാഗാന്ധിയെ ദേവിയാക്കി കൊണ്ടുള്ള പ്രതിമയും റാവു തയ്യാറാക്കിയിരിക്കുകയാണ്.അമ്പലം നിര്‍മ്മിക്കുന്നതിനായി ഒമ്പത് ഏക്കര്‍ സ്ഥലം റാവു സൗജന്യമായി നല്‍കുമത്രെ.500 കിലോ വെങ്കലത്തില്‍ തയ്യാറാക്കിയിട്ടുള്ള പ്രതിമയുടെ ശില്‍പി ദേശീയ അവാര്‍ഡ് ജേതാവാണെന്നാണ് സൂചന.അതേസമയം ഈ ശില്‍പി തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് എതിരു നിന്നയാളാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.സോണിയയുടെ പ്രതിമ നില്‍ക്കുന്ന പ്രദേശം ഇനിമുതല്‍ സോണിയാ ശാന്തിവനം എന്നറിയപ്പെടുമെന്നും താമസിയാതെ തന്നെ അമ്പലത്തിന്റെ പണി ആരംഭിക്കുമെന്നും റാവു സൂചിപ്പിച്ചു.തെലുങ്കാനക്ക് മേലുള്ള സീമാന്ധ്രയുടെ കടന്നുകയറ്റം അവസാനിപ്പിച്ചതിന് എല്ലാവരും സോണിയാ ഗാന്ധിയുടെ അമ്പലത്തില്‍ വന്ന് ദിവസവും നന്ദി പറയണമെന്നും റാവു കൂട്ടിച്ചേര്‍ത്തു.തെലുങ്കാന സംസ്ഥാനത്തിന് സോണിയ തെലുങ്കാന എന്ന പേര് നിര്‍ദ്ദേശിച്ചയാളാണ് ഈ ശങ്കര്‍ റാവു.നെഹ്‌റു,ഗാന്ധി കുടുംബത്തോട് അങ്ങേയറ്റം കൂറ് പുലര്‍ത്തുന്ന തനിക്ക് ഏഴ് തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയെന്ന് ശങ്കര്‍ റാവു പറഞ്ഞു.ബാംഗ്ലൂര്‍ ഹൈദരാബാദ് ദേശീയപാതയിലെ മഹബൂബ് നഗറിലാണ് സോണിയയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന ശാന്തിവനം.

Loading...

Leave a Reply

Your email address will not be published.

More News