Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:43 am

Menu

Published on June 14, 2013 at 6:37 am

ടെലിഗ്രാം മരിച്ചു!കമ്പി കാത്തിരിക്കേണ്ട

telegram-dead-start-mourning

തിരുച്ചിറപ്പള്ളി: മരണവാര്‍ത്ത ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള വിവരങ്ങള്‍ െകെമാറാന്‍ ഒരിക്കല്‍ ആശ്രയിച്ചിരുന്ന ടെലിഗ്രാം സേവനം അടുത്തമാസം പകുതിയോടെ അന്ത്യശ്വാസം വലിക്കും.
നൂറ്റിയറുപതു വര്‍ഷം പഴക്കമുള്ള ടെലിഗ്രാം സേവനം ജൂെലെ പതിനഞ്ചോടെ അവസാനിപ്പിക്കാന്‍ ബി.എസ്‌.എന്‍.എല്‍. തീരുമാനിച്ചു. സ്‌മാര്‍ട്‌ഫോണുകളും ഇമെയിലുകളും എസ്‌എംഎസുകളും അരങ്ങുവാഴുന്ന പുതുയുഗത്തില്‍ ടെലിഗ്രാമിന്‌ ആവശ്യക്കാരില്ലാതായതും ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമാണ്‌ തീരുമാനത്തിനു പിന്നില്‍.

ബി.എസ്‌.എന്‍.എല്‍ നീക്കത്തിനെതിരേ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളോട്‌ ആലോചിക്കാതെ എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്നാണ്‌ അവരുടെ അഭിപ്രായം. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ടെലിഗ്രാം രസീതുകള്‍ മാത്രമാണ്‌ കോടതികള്‍ തെളിവായി സ്വീകരിക്കുന്നത്‌. അവധി, സ്‌ഥലംമാറ്റം, ജോയിനിംഗ്‌ റിപ്പോര്‍ട്ട്‌ എന്നിവ അറിയിക്കാന്‍ െസെനികര്‍ ആശ്രയിക്കുന്നതും ടെലിഗ്രാമുകളെയാണ്‌.
മറ്റു സൗകര്യങ്ങളില്ലാത്ത വിദൂരഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കുള്ള ചെലവുകുറഞ്ഞ ആശയവിനിമയ ഉപാധികൂടിയായ ടെലിഗ്രാം സേവനം നിര്‍ത്തുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News