Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:12 pm

Menu

Published on February 13, 2015 at 10:43 am

വാലന്റൈൻസ് ദിനത്തിൽ ക്ഷേത്രത്തില്‍ പോയി മനസ്സ് ശുദ്ധമാക്കൂ….

thailand-valentines-day-teenagers-should-avoid-sex-go-to-temples-instead-officials-say

ബാങ്കോക്ക്:   പ്രണയദിനത്തിൽ ദിനത്തിൽ പ്രണയം പങ്കിടുന്നതും ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഉപേക്ഷിക്കണം. പകരം ക്ഷേത്രദർശനം നടത്തി മനസ് ശുദ്ധമാക്കണം. ഇത്തരമൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത് ബാങ്കോക്ക്‌ നഗര അധികൃതരാണ്. പ്രണയദിനത്തെ രേഖപ്പെടുത്താന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്‌ലന്റിലാണ്. അതുപോലെ എച്ച്‌ഐവി ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് വ്യാപകമായ ആഘോഷങ്ങള്‍ നടത്തിവരുന്നു. ബുദ്ധമതവിശ്വാസികളേറെയുള്ള തായ്‌ലന്‍ഡില്‍ പാശ്ചാത്യജീവിതരീതികള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്.ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വക ഇങ്ങനെയൊരു പ്രഖ്യാപനം. വാലന്റൈൻസ് ദിനമാണ് തങ്ങളുടെ കന്യകാത്വം നഷ്ടപ്പെടാൻ ഏറ്റവും അനുയോജ്യമായ ദിനമായി കൗമാരക്കാർ തെരഞ്ഞെടുക്കുന്നതെന്ന് ബാങ്കോക്കിൽ നടന്ന സർവ്വേയിൽ പറയുന്നു. ഇതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News