Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:33 pm

Menu

Published on June 3, 2017 at 11:27 am

ശ്രദ്ധ വേണം മഴക്കാലരോഗങ്ങളെത്തുന്നു

things-to-be-taken-care-on-monsoon-diseases

കടുത്ത വേനലിനു പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്.

മനുഷ്യ ശരീരത്തിന് ശരീരത്തിന് അപരിചിതമായ വൈറസുകളുടെയും മറ്റും വാഹകരായിരിക്കും ഈ മഴത്തുള്ളികള്‍. അതിനാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ ഈ മഴ നനഞ്ഞാല്‍ നിശ്ചയമായും രോഗങ്ങള്‍ക്കടിമപ്പെടാന്‍ സാധ്യതയേറെയാണ്.

ചര്‍മത്തിലെ തീരെ ചെറിയ സുഷിരങ്ങളിലൂടെയും വായിലൂടെ അന്നനാളത്തിലേക്കും ബാഷ്പമായി ശ്വാസകോശത്തിലേക്കും വെള്ളം പ്രവേശിക്കുമ്പോള്‍ അതിലൂടെ ഈ രോഗാണുക്കളും ഉള്ളിലെത്തുന്നു. തലയിലെ ചര്‍മത്തിലെ ചെറിയ സുഷിരങ്ങളിലൂടെയും വിയര്‍പ്പുഗ്രന്ഥികളുടെ ചെറുസുഷിരങ്ങളിലൂടെയും രോഗാണുക്കളടങ്ങിയ വെള്ളം ഉള്ളിലേക്കു കടക്കും. ഇതിനെയാണു നീരിറക്കം എന്നു വിളിക്കുന്നത്. വൈറസ് ബാധ മൂലമുണ്ടാകുന്ന പനി മഴക്കാലത്ത് കൂടുതലാണ്.

പനി ബാധിച്ചവരുടെ സാമീപ്യം ഒഴിവാക്കുകയാണു ചെയ്യേണ്ടത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ ശീലമാക്കുകയും പനി വന്നാല്‍ വേണ്ടത്ര വിശ്രമമെടുക്കുകയും വേണം. സാധാരണ വൈറസ് പനി ഒരാഴ്ചകൊണ്ട് തനിയെ മാറുന്നതാണ്. കൂടുതല്‍ മരുന്നു കഴിച്ചതു കൊണ്ട് പനി വേഗം മാറില്ല. രോഗലക്ഷണങ്ങള്‍ താല്‍ക്കാലികമായി കാണപ്പെടില്ല എന്നേയുള്ളൂ.

മാത്രമല്ല കൊതുകുജന്യരോഗങ്ങള്‍ പെരുകുന്ന കാലമാണിത്. കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ഈ കാലത്തു കൂടും. ഈച്ചകള്‍ വഴി പകരുന്ന വയറിളക്കം, ഛര്‍ദ്ദി, കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളും വര്‍ദ്ധിക്കും.

പാകം ചെയ്യാത്ത ഭക്ഷണം ഒഴിവാക്കാന്‍ ഇക്കാലത്ത് ശ്രദ്ധിക്കണം. പാതിവെന്ത തരം ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കരുത്. അതുപോലെ തന്നെ ഭക്ഷണം ചൂടോടെ കഴിക്കുകയും ചെയ്യണം. 15-30 മിനിറ്റ് നേരം വെട്ടിത്തിളപ്പിച്ച് പാകം ചെയ്യുന്ന ഭക്ഷണം വേണം കഴിക്കാന്‍. പാകം ചെയ്യാതെ തയാറാക്കുന്ന സാലഡുകള്‍, തൈര്, കടകളില്‍ നിന്നുള്ള ജ്യൂസ് എന്നിവ ഒഴിവാക്കാം.

ഐസ് ഇട്ട് പാനീയങ്ങള്‍ കുടിക്കുന്ന ശീലവും മഴക്കാലത്ത് ഒഴിവാക്കാം. വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കുന്നവര്‍ വൃത്തിയുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുക്കുക. വഴിയോരക്കടകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

ഭക്ഷണം വഴിയും ജലം വഴിയും പകരുന്ന രോഗാണുക്കള്‍ കുടലിനെ ബാധിക്കുന്നതിനാല്‍ ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇവ നീണ്ടുനില്‍ക്കുകയും തക്കസമയത്ത് ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ ജീവഹാനി വരെ സംഭവിച്ചേക്കാം.

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ വെള്ളം ഉള്ളില്‍പ്പോകാനിടയുള്ളതിനാല്‍ മൂന്നു വയസ്സു വരെയുള്ള കുട്ടികളെ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചു കുളിപ്പിക്കുന്നതാണ് അഭികാമ്യം.

വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. വയറിളക്കം, ഛര്‍ദി മുതലായ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഇവ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.

ശരീരത്തില്‍ മുറിവുള്ളവര്‍ ചെളിവെള്ളത്തില്‍ ഇറങ്ങരുത്. മഴ നനഞ്ഞു വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ഉണങ്ങിയ കോട്ടണ്‍ ഉപയോഗിച്ച് തുടയ്ക്കുക. വിരലുകളുടെ ഇടഭാഗവും മറ്റും നന്നായി വൃത്തിയാക്കണം. കാലിനടിയിലും വിരലുകള്‍ക്കിടയിലും ഉണ്ടാകുന്ന ഫംഗസ് ബാധ (വളംകടി) ഒഴിവാക്കാന്‍ ഇതുവഴി കഴിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News