Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:42 am

Menu

Published on June 26, 2015 at 12:34 pm

വിഷമദ്യത്തിന് വിസ്കി മരുന്ന്

this-strange-whiskey-treatment-is-being-given-to-cure-patients-of-alcohol-poisoning

മദ്യം കഴിച്ച് മരണത്തിന്‍റെ അരികുവരെയത്തിയവരെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ മരുന്നിനു പകരം നല്‍കിയത് ആരോഗ്യത്തിന് ഹാനികരമെന്നു പറയുന്ന മദ്യം തന്നെ.അത്ഭുതപ്പെടെണ്ട, സത്യമാണ്. മദ്യം കഴിച്ച് അവശനിലയില്‍ കിടക്കുന്നവര്‍ക്ക് വീണ്ടും മദ്യം നല്‍കിയാൽ അവരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് മുംബൈയിലെ ഡോക്റ്റര്‍മാര്‍ പറയുന്നത്. മരണത്തില്‍ നിന്നു രക്ഷിച്ച ജീവനുകളെ സാക്ഷി നിറുത്തി അവര്‍ കാണിച്ചു തരുന്നുമുണ്ട് വിസ്കി മരുന്നായി മാറിയ സംഭവം.
നൂറിലേറെ പേര്‍ മരിക്കാനിടയായ കഴിഞ്ഞ ബുധനാഴ്ച്ച മുംബൈയിലുണ്ടായ മദ്യദുരന്തത്തില്‍പ്പെട്ടവര്‍ക്കാണ് വിസ്കി മരുന്നായി നല്‍കിയത്. വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോളാണ് മരുന്നായി പ്രവര്‍ത്തിക്കുന്നത്. വിഷമദ്യം കഴിച്ചെത്തിയവരെ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലാണ് വിസ്കി ഉപയോഗിച്ച് ചികിത്സച്ചത്. വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോളിന്‍റെ ഉപയോഗത്തിലൂടെ രോഗിയിലെ മെതനോളിനെ നിര്‍വീര്യമാക്കാന്‍ സാധിക്കും. രണ്ടും മദ്യം തന്നെയാണെങ്കിലും ഒന്നു ശരീരാരോഗ്യത്തിനു നല്ലതാണ്. മറ്റൊന്നു ആരോഗ്യത്തിന് ഹാനികരവുമാണെന്നു പറയുന്നു ആശുപത്രിയിലെ ഡോക്റ്റര്‍ രമേഷ് ബര്‍മാല്‍. മദ്യദുരന്തത്തില്‍പ്പെട്ട 19 പേരാണിവിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
മെതനോള്‍ രക്തത്തില്‍ കലരാതെ സംരക്ഷിക്കുന്നതിന് ഈ ചികിത്സയിലൂടെ സാധിക്കുമെന്നു പറയുന്നു സിയോണ്‍ ആശുപത്രിയിലെ തലവന്‍ ഡോ.എന്‍.ഡി. മൗലിക്. രക്തം ശുദ്ധീകരിച്ചാണ് ചികിത്സിക്കുന്നത്. വിസ്കി കഴിക്കുന്നതിലൂടെ രക്തം ശുദ്ധിയാക്കുന്നതിനും രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും സാധിക്കും. വിസ്കി സാന്ദ്രത കുറച്ച് ട്യൂബിലൂടെയാണ് രോഗികളിലേക്കെത്തിച്ചത്. ഇങ്ങനെ ദിവസത്തില്‍ പലതവണ വിസ്കി രോഗിയിലേക്കെത്തിച്ചുവെന്നും ഡോക്റ്റര്‍ പറഞ്ഞു

Loading...

Leave a Reply

Your email address will not be published.

More News