Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:32 pm

Menu

Published on February 20, 2015 at 3:22 pm

ഫേസ്ബുക്കിൽ ലൈക്ക് കിട്ടാൻ ആമപ്പുറത്ത് കയറി ഫോട്ടോ ;യുവാവ് അറസ്റ്റില്‍

this-stunt-for-a-facebook-like-got-this-hyderabad-youth-arrested

ഹൈദരാബാദ്: ഫേസ്ബുക്കിലിടാൻ ആമയുടെ പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദ്‌ സ്വദേശി ഫസല്‍ ഷേക്ക്‌ ആണ്‌ അറസ്റ്റിലായത്. നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ഫസല്‍ ഫോട്ടോയെടുത്തത് .ഗാലപ്പഗോസ് വിഭാഗത്തില്‍പ്പെടുന്ന 120 വയസ്സ് പ്രായമുളള  ആമയുടെ പുറത്തുകയറി നിന്ന് ഫോട്ടോ എടുത്തത്.ഇത്‌ ഫേസ്‌ബുക്കിലൂടെ ഷെയര്‍ചെയ്‌തതോടെ ഫസല്‍ കുടുക്കിലാവുകയായിരുന്നു. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ്‌ അറസ്‌റ്റ്. ആറ്‌ മാസം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌.തനിക്ക് ആമയെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലായിരുന്നെന്നും ഫേസ്ബുക്ക് ലൈക്ക് കിട്ടാൻ തമാശയ്ക്ക് ചെയ്തതാണെന്നുമാണ് ഫസലിന്റെ വിശദീകരണം. എന്നാൽ ഈ സംഭവം ലൈക്കും കമന്റും കിട്ടാൻ ഇത്തരം സാഹസികതകൾ കാണിക്കുന്ന യുവാക്കൾക്ക് ഒരു പാഠമായിരിക്കുമെന്ന് മൃഗശാല അധികൃതർ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് മൃഗശാലയിൽ സുരക്ഷ ശക്തമാക്കി.കഴിഞ്ഞ മെയിലാണ്‌ വിവാദമായ ഫോട്ടോ എടുത്തത്‌.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News