Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:26 am

Menu

Published on December 3, 2015 at 4:31 pm

മഞ്ഞുകാലത്തെ ചുണ്ട് വിണ്ടുകീറലും പ്രതിരോധമാര്‍ഗങ്ങളും

tips-to-prevent-chapped-lips

മഞ്ഞുകാലത്ത് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ട് വിണ്ടുകീറൽ. ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന് ആലോചിച്ച് ഇനി തല പുകയ്ക്കേണ്ട.ഇതാ ചുണ്ട് വിണ്ടുകീറലിന് ചില പ്രതിരോധമാര്‍ഗങ്ങൾ

വെള്ളം കുടിയ്ക്കുക
മഞ്ഞുകാലത്ത് പൊതുവെ എല്ലാവരും വെള്ളംകുടി കുറവായിരിക്കും. എന്നാലങ്ങനെ ചെയ്യാന്‍ പാടില്ല. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ അത് ആദ്യം പ്രതിഫലിക്കുന്നത് ചുണ്ടുകളിലാണ്. അതുകൊണ്ട് ശരീരത്തിലെ ജലാംശം കുറയാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. ജ്യൂസോ പഴച്ചാറോ വെള്ളമോ അങ്ങനെ എന്തുമാകാം.

പ്രകൃതിദത്തമായ പരിഹാരമാര്‍ഗങ്ങള്‍ ചെയ്യുക
ഗന്ധമില്ലാത്ത ലിപ് ബാമുകള്‍, കറ്റാര്‍ വാഴയും വൈറ്റമിന്‍ ഇ-യും അടങ്ങിയ ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയവ ചുണ്ടുകളുടെ വരള്‍ച്ച തടയുന്നതില്‍ ഏറെ ഫലപ്രദമാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. വെള്ളരിക്ക കഷണങ്ങളാക്കി ദിവസം ഒരു പത്ത് മിനിട്ട് ചുണ്ടില്‍ ഉരസുന്നതും ചുണ്ട് വിണ്ടുകീറലിന് ഉത്തമമാണ്.

ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഒഴിവാക്കുക
ചില ആളുകള്‍ക്ക് ടൂത്ത് പേസ്റ്റിലെ ഫ്‌ളൂറൈഡ് അലര്‍ജിയുണ്ടാക്കും. ഇത് ചുണ്ടിനെയും ബാധിക്കും. അതിനാല്‍ ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക.

കോസ്‌മെറ്റിക്‌സ് ഒഴിവാക്കുക
കോസ്‌മെറ്റിക്‌സ് പ്രോഡക്റ്റ്‌സ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. എന്നാൽ കോസ്‌മെറ്റിക്‌സില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാവും. ഇവ താല്‍കാലിക ആശ്വാസം മാത്രമേ നല്‍കൂ. വാസ്തവത്തില്‍ ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുന്നത്.

ചുണ്ടുകള്‍ ഇടയ്ക്കിടെ നാവു കൊണ്ട് നനയ്ക്കാതിരിക്കുക
വരണ്ട ചുണ്ടുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ നമ്മളെല്ലാവരും എപ്പോഴും ചെയ്യുന്ന കാര്യമാണിത്. ഇത് വരള്‍ച്ച കൂട്ടുമെന്നും വിണ്ടുകീറുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അറിയാമോ? നാവ് കൊണ്ട് ചുണ്ടു നനയ്ക്കുമ്പോള്‍ അവ ഈര്‍പ്പമുള്ളതാകുന്നില്ല. ഉമിനീര് വറ്റിക്കഴിയുമ്പോള്‍ ചുണ്ട് കൂടുതല്‍ വരളും. അതുകൊണ്ട് അടുത്ത തവണ അങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍ ഒരിക്കല്‍ കൂടി ആലോചിക്കുക. ചുണ്ടുകള്‍ മോയിസ്ചറൈസായി സൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

Loading...

Leave a Reply

Your email address will not be published.

More News