Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:08 am

Menu

Published on July 8, 2014 at 11:13 am

ബൈക്ക് വാങ്ങാന്‍ ഭർത്താവ് ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു..!

to-buy-a-bike-husband-sells-his-wife-for-rs-50000

ബേദുള്‍: സ്വന്തമായി ബൈക്ക് വാങ്ങിക്കാനുള്ള പണത്തിനായി യുവാവ് ഭാര്യയെ  വിറ്റു. അമ്പതിനായിരം രൂപയ്ക്കാണ് ഇയാള്‍ ഭാര്യയെ വിറ്റത്. മധ്യപ്രദേശിലെ ബേദുളിലാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന സംഭവം നടന്നത്. . നാലുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് യുവതിയെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് ഇവരെ ഒരു ഇടനിലക്കാരന് വിറ്റതായി അറിയുന്നത്. മകളെ കാണാതയതിനെ തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ പലയിടങ്ങളിലായി അന്വേഷിച്ചു വരികയായിരുന്നു. ഒടുവില്‍ യുവതി തന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് തന്നെ ഇടനിലാക്കാരന് വില്‍പ്പന നടത്തിയ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് യുവതിയെ 50,000 രൂപയ്ക്ക് വിറ്റ കാര്യം വ്യക്തമാകുന്നത്. ഇതിനിടയില്‍ ഇടനിലക്കാരന്‍ യുവതിയെ മറ്റൊരാള്‍ക്കും കൈമാറിയിരുന്നു.സംഭവത്തിൽ  മൂന്നു പേര്‍ക്കെതിരെയും മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News