Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:41 pm

Menu

Published on January 5, 2015 at 10:44 am

സെല്‍ഫി പഠിപ്പിക്കാനും കോഴ്‍സ്..!!

uk-college-offers-selfie-course

ലോകത്താദ്യമായി സെല്‍ഫി പഠനത്തിനായുള്ള കോഴ്സുമായെത്തുകയാണ് ലണ്ടനിലെ കോളേജ്.   ബ്രിട്ടനിലെ സിറ്റി ലിറ്റ് കോളേജാണ് യോഗ്യരായ സെല്‍ഫി ഫോട്ടോഗ്രാഫര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി കോഴ്‌സ് ആരംഭിച്ചിരിക്കുനത്. 132 യൂറോയാണ്  (ഏകദേശം 10,000 രൂപ) കോഴ്‌സിന്റെ ഫീസ്. മാര്‍ച്ച് മാസത്തില്‍ കോഴ്‌സ് ആരംഭിക്കും.സെല്‍ഫികള്‍ വെറുതെയെടുക്കുന്ന രീതി മാറ്റി എങ്ങനെ കൃത്യതയോടെയും സൗന്ദര്യത്തോടെയും എടുക്കാന്‍ പഠിപ്പിക്കുകയാണിവിടെ. കോളെജില്‍ പ്രത്യേക ഡിപ്പാര്‍ട്ടുമെന്‍റ് ഇതിനായി ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ കോഴ്‌സ് ആരംഭിക്കും.ഒരു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ ലക്ചര്‍ ക്ലാസുകള്‍, സെമിനാറുകള്‍, പ്രക്റ്റിക്കല്‍ എന്നിവയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഫോട്ടെയെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സ്‌പെയ്‌സ്, പ്ലെയ്‌സ്, പ്രകാശത്തിന്റെ ക്രമീകരണം എന്നിവയെക്കുറിച്ച് വിശദമായി സിലബസിലുണ്ട് ഇവയിലൂടെ മിടുക്കരായ സെല്‍ഫി ആര്‍ട്ടിസ്റ്റുകളെ വാര്‍ത്തെടുക്കാമെന്നാണ് കോളജിന്റെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News