Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:05 pm

Menu

Published on February 4, 2015 at 2:59 pm

ഒരു കുഞ്ഞിന് ഇനി ഒരച്ഛനും രണ്ട് അമ്മമാരും;പുതിയ നിയമത്തിന് ബ്രിട്ടീഷ് സര്‍ക്കാറിന്റെ അനുമതി

uk-lawmakers-approve-3-parent-babies-law

ലണ്ടന്‍:   രണ്ട് അമ്മമാരും ഒരച്ഛനുമായുള്ള കുട്ടികൾ   പിറക്കാന്‍ അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ബ്രിട്ടണ്‍.  ഇതിന് അനുമതി നൽകുന്ന നിയമം ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി.  ഒരു സ്ത്രീയിൽനിന്ന് അണ്ഡവും മറ്റൊരു സ്ത്രീയുടെ ഡി.എൻ.എയും പുരുഷന്റെ ബീജവും സംയോജിപ്പിച്ച് ടെസ്റ്റ് ട്യൂബ് ശിശുക്കളെ ജനിപ്പിക്കുന്നതിനുള്ള നിയമത്തിനാണ് അനുമതി. ജനിതക തകരാറുള്ള കുട്ടികൾ ഉണ്ടാവാതിരിക്കാൻ മൈറ്റോകോണ്‍ഡ്രിയല്‍ രോഗമുള്ള സ്ത്രീകളെ സഹായിക്കുന്നതിനാണ് നിയമം പാസാക്കിയത്.ഇത് ബ്രിട്ടനിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമ്മയില്‍നിന്ന് കുട്ടിയിലേക്ക് കൈമാറിയെത്തുന്ന ഗുരുതരമായ പാരമ്പര്യരോഗങ്ങള്‍ പ്രതിരോധിക്കാനാണ് അച്ഛനും അമ്മയും കൂടാതെ മൂന്നാമതൊരാളില്‍നിന്നുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. (എം.ഡി.എന്‍. എ.) ഉപയോഗിക്കുന്നത്.പാരമ്പര്യമായി മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുള്ള ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് നിയമം തുണയാകും. എന്നാല്‍ മറ്റൊരു സ്ത്രീയിൽനിന്ന് എം.ഡി.എന്‍.എ. സ്വീകരിക്കാൻ അനുവദിക്കുന്നത് ഭാവിയില്‍ ഡിസൈനര്‍ കുട്ടികള്‍ പിറക്കാന്‍ ഇടയാക്കുമെന്നാണ് വിമര്‍ശകരുടെ വാദം. മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യിലെ വൈകല്യങ്ങള്‍ കുഞ്ഞുങ്ങളിൽ ഹൃദയത്തിനും കരളിനും തലച്ചോറിനും തകരാറും, കാഴ്ചവൈകല്യവും പ്രമേഹവും മുതല്‍ പേശികള്‍ നശിക്കുന്ന അവസ്ഥയ്ക്ക് വരെ ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങളുമായി ഓരോ വര്‍ഷവും 125 കുട്ടികളെങ്കിലും ബ്രിട്ടനില്‍ പിറക്കുന്നുണ്ട്. അമ്മയില്‍നിന്നാണ് കുട്ടിയിലേക്ക് മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. കൈമാറ്റം ചെയ്യപ്പെടുന്നത്. മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ കാഴ്ചവൈകല്യവും പ്രമേഹവും മുതല്‍ പേശികള്‍ നശിക്കുന്ന അവസ്ഥയ്ക്ക് വരെ ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങളുമായി ഓരോ വര്‍ഷവും 125 കുട്ടികളെങ്കിലും ബ്രിട്ടനില്‍ പിറക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആരോഗ്യമുള്ള എം.ഡി.എന്‍.എ. ദാനം അനുവദിക്കുന്നതിലൂടെ ഇത്തരം കുട്ടികളിലെ വൈകല്യങ്ങള്‍ പ്രതിരോധിക്കാനാവും. 90 മിനുട്ട് നീളുന്ന ചര്‍ച്ചയ്ക്കുശേഷം 128 നെതിരെ 382 വോട്ടോടെ നിയമം പാസാക്കി. ഇത്രയും പ്രധാനപ്പെട്ട നിയമത്തിന് കൂടുതൽ ചർച്ച വേണമെന്ന് എതിർത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു. നിയമം പ്രാബല്യത്തിലാകണമെങ്കിൽ ഉപരിസഭയുടെ അംഗീകാരം വേണം.നിയമം പ്രാബല്യത്തില്‍വന്നാല്‍ അടുത്ത വര്‍ഷത്തോടെ രണ്ട് അമ്മമാരുള്ള കുട്ടികള്‍ ബ്രിട്ടനില്‍ പിറക്കും.

Loading...

Leave a Reply

Your email address will not be published.

More News