Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍:നരേന്ദ്ര മോഡി മന്ത്രിസഭയിലെ രാജസ്ഥാനില്‍നിന്നുള്ള ഏക അംഗമായ നിഹാല്‍ ചന്ദിന് ബലാത്സംഗക്കേസില്‍ കോടതിയുടെ സമൻസ്.രാജസ്ഥാനിലുള്ള വൈശാലി സ്വദേശിയായ യുവതി നാല് വർഷം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് കോടതി ഇപ്പോൾ നിഹാൽ ചന്ദിന് സമൻസ് അയച്ചത്.മയക്കുമരുന്ന് നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.2012 ൽ ലോക്കൽ പോലീസ് അന്വേഷണം നിർത്തി വെച്ച കേസ് പിന്നീട് നൽകിയ പുനഃപരിശോധന ഹര്‍ജിയിലാണ് കേന്ദ്രമന്ത്രിക്കും മറ്റ് 16 പേർക്കും കോടതി സമൻസ് അയച്ചിരിക്കുന്നത്.
Leave a Reply