Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:54 am

Menu

Published on April 18, 2014 at 1:28 pm

വിനോദ യാത്ര പോകാൻ അച്ഛൻ ബൈക്ക് കൊടുത്തില്ല; പത്താം ക്ലാസ്സുകാരൻ തൂങ്ങി മരിച്ചു

upset-at-being-denied-bike-boy-hangs-himself

ബാംഗ്ലൂര്‍: കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോകാന്‍ അച്ഛന്‍ ബൈക്ക് കൊടുക്കാത്തതിന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.ഉത്തരഹള്ളി ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജയന്താണ് ആത്മഹത്യ ചെയ്തത്. തെക്കന്‍ ബാംഗ്ലൂരിലെ സുബ്രഹ്മണ്യ നഗറിലെ പൂര്‍ണ പ്രജ്ഞ ലേ ഔട്ടിലാണ് സംഭവം നടന്നത്.കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോകാൻ ജയന്ത് അച്ഛൻ നാരായണ സ്വാമിയോട് ബൈക്ക് ചോദിച്ചെങ്കിലും നാരായണ സ്വാമി ബൈക്ക് കൊടുത്തില്ല.പിന്നീട് കൂട്ടുകാർ യാത്ര പുറപ്പെട്ട ശേഷം ജയന്ത് അച്ഛനോട് വീണ്ടും വണ്ടി ആവശ്യപ്പെട്ടെങ്കിലും നാരായണ സ്വാമി കൊടുത്തില്ല.തുടർന്ന് സ്വന്തം മുറിയിലേക്ക് പോയി വാതിലടച്ച് സീലിംഗ് ഫാനില്‍ തൂങ്ങി ജയന്ത് ജീവനൊടുക്കുകയായിരുന്നു. സംശയം തോന്നി നാരായണ സ്വാമി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും ജയന്ത് തൂങ്ങിയിരുന്നു.ഉടനെ കെങ്കേരിയിലെ ബി ജി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്തൊക്കെയായാലും 18 വയസ്സ് തികയാതെ വാഹനമോടിക്കാൻ നമ്മുടെ നാട്ടിൽ നിയമമില്ല.എന്നാലും ധാരാളം കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ വാഹനങ്ങള്‍ ഓടിക്കുന്നുണ്ട് എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News