Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓരോ തവണയും കൂടുതല്‍ മെച്ചപ്പെട്ട സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് പുതു തലമുറ. കാലം മാറുന്നതിനനുസരിച്ച് സൗന്ദര്യസംരക്ഷണത്തിന്റെ രൂപവും ഭാവവും ഒരുപാട് മാറിയിരിക്കുന്നു. ഇന്ന് ലോകമെമ്പാടും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് രക്തം ഉപയോഗുച്ചുള്ള ഫേഷ്യൽ. വാംപയര്‍ ഫേസ്‌ലിഫ്റ്റ് എന്നും ഇത് അറിയപ്പെടുന്നു. ശസ്‌ത്രക്രിയ കൂടാതെയുള്ള സൗന്ദര്യവര്‍ദ്ധക ചികില്‍സയില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഇത്.
അമേരിക്കന്‍ ടിവി താരം കിം കദര്‍ഷിയന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ചികില്‍സ സ്ഥിരമായി ചെയ്യാറുണ്ട്. ഒരാളുടെ രക്തത്തില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ജെല്‍ ഇന്‍ജക്‌ട് ചെയ്താണ് ഇത് ചെയ്യുന്നത്. മുഖത്തിന് കൂടുതല്‍ തിളക്കം നല്‍കാനും മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ഇത് ഏറെ പ്രയോജനകരമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.
Leave a Reply