Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:25 am

Menu

Published on March 1, 2016 at 4:32 pm

നാലു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം തലയുമായി യുവതി തെരുവില്‍;വീഡിയോ വൈറല്‍

video-shows-woman-carrying-severed-head-in-moscow-and-shouting-allahu-akbar

മോസ്‌കോ:നാലു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് തെരുവിലൂടെ നടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.വടക്ക് പടിഞ്ഞാറന്‍ മോസ്‌കോയിലെ മെട്രോ സ്‌റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.കുട്ടിയുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ശേഷം തലയുമായി ഇവര്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. വെട്ടിയെടുത്ത തലയുമായി തെരുവില്‍ എത്തിയ സ്ത്രീ തല പുറത്തെടുത്ത ശേഷം താന്‍ തീവ്രവാദിയാണെന്ന് അലറി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. മധ്യേഷ്യന്‍ രാജ്യക്കാരിയായ മുപ്പതുകാരിയാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. വെട്ടിയെടുത്ത തലയുമായി തെരുവില്‍ അലയുന്ന യുവതിയുടെ ദൃശ്യം പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് പോലീസ് വിവരം അറിഞ്ഞത്. യുവതി മാനസികരോഗ ചികിത്സയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News