Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:03 am

Menu

Published on March 30, 2015 at 5:38 pm

പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഒരു ഗ്രാമം…!

village-in-india-plants-111-trees-every-time-a-little-girl-is-born

ഒരു പെൺകുഞ്ഞ് ജനിച്ചാലുടൻ 111 മരങ്ങള്‍  നടുന്ന ഒരു ഗ്രാമം . രാജസ്ഥാനിലെ പിപ്പിലാന്ദ്രി ഗ്രാമമാണ് ഓരോ പെണ്‍കുട്ടിയുടെ ജനനവും ആഘോഷമാക്കുന്നത്. ഗ്രാമത്തിൽ ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും അതിനോടുള്ള  ആദരസൂചകമായി  ഓരോ 111 മരങ്ങള്‍ നട്ടുപിടിപ്പിടിപ്പിക്കും .ഇതുമാത്രമല്ല, ഓരോ പെണ്‍കുട്ടി ജനിക്കുമ്പോളും ഗ്രാമവാസികള്‍ 31000 രൂപ വീതം പിരിച്ചെടുക്കും. 10000 രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വാങ്ങും. എന്നിട്ട് ആ പണം കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കിലിലും.ഇത് ചൂണ്ടിക്കാണിക്കുന്നത്  പെണ്‍ക്കുട്ടികള്‍ ഒരിക്കലും ഒരു സാമ്പത്തിക ബാദ്ധ്യതയല്ല എന്നാണ്. ഇതിനായി ഗ്രാമവാസികൾ ഒരു ട്രസ്റ്റ് തന്നെ രൂപീകരിച്ചിരിക്കുകയാണിവിടെ.

Village in India Plants 111 Trees

 

ശ്യാം സുന്ദര്‍ പലിവാല്‍ എന്നാ ഗ്രാമത്തലവനാണ് തന്റെ മകളുടെ മരണത്തില്‍ മനം നൊന്ത് ഈ ആചാരത്തിന് തുടക്കം കുറിച്ചത്. ഇത് മാത്രമല്ല പിപ്പിലാന്ദ്രി ഗ്രാമത്തിന്റെ പ്രത്യേകത, 18 വയസ്സ് തികയാതെ ഒരു പെൺകുട്ടിയേയും വിവാഹം കഴിപ്പിക്കരുതെന്നാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി,  കൃത്യമായി സ്ക്കൂളിൽ അയച്ച്,  അവളെ വളർത്തി,  അവളുടെ പേരിൽ നട്ട ചെടികൾ സംരിക്ഷിക്കാനുമുള്ള ബാധ്യത മാതാപിതാക്കളിൽ നിക്ഷിപ്തമാണ്.ഗ്രാമത്തലവനായി അദ്ദേഹം കുറച്ചു നാള്‍ മാത്രാമേ തുടര്‍ന്നുള്ളൂ എങ്കിലും എങ്കിലും ആചാരങ്ങള്‍ തുടര്‍ന്നു പോന്നു. ഓരോ കുഞ്ഞു ജനിക്കുമ്പോഴും പലപ്പോഴായി നട്ട ചെടികൾ നാടിനെ ഹരിതാഭമാക്കി കഴിഞ്ഞു. കൂടുതലും ഔഷധ ചെടികളും ഫലവൃഷങ്ങളുമാണ് ഗ്രാമവാസികൾ നടാറ്. അങ്ങനെ നട്ട ചെടികൾ ഇന്ന് ഗ്രാമത്തിന്റെ ഉപജീവന മാർഗ്ഗം കൂടിയായിട്ടുണ്ട്.പ്രകൃതി സംരക്ഷണത്തോടൊപ്പം സ്ത്രീകളോടുള്ള ആദരവാണ് ഈ ആചാരത്തിലൂടെ തെളിയുന്നത്.

village4

ആറു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. മരം നടീലിന്റെ കാര്യത്തിൽ മാത്രമല്ല പിപ്പിലാന്ദ്രി മാതൃക, ലഹരിവിമുക്തമായ ഗ്രാമം എന്ന നിലയിലും രാജസ്ഥാനിലെ ഈ ചെറിയ ഗ്രാമം പ്രശസ്തമാണ്. ലഹരിവിമുക്തമായതോടെ ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ നിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ്   പ്രദേശ വാസികള്‍ പറയുന്നത്.

village2

 

village1

village

Loading...

Leave a Reply

Your email address will not be published.

More News