Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:48 pm

Menu

Published on February 1, 2014 at 3:10 pm

വോഡ്കയുടെ അമിത ഉപയോഗം മരണത്തിലേക്ക്‌ നയിക്കുമെന്ന് പഠനം

vodka-kills-russian-men-by-the-thousands-says-study

മോസ്കോ: വോഡ്കയുടെ അമിത ഉപയോഗം നേരത്തെമരണത്തിലേക്ക്‌ നയിക്കുമെന്ന് പഠനം.ബ്രിട്ടണിലെ മെഡിക്കൽ റിസേർച്ച് കൌണ്‍സിലും  ഒക്സ്ഫ്   സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ. ആഴ്ചയില്‍ ഒന്നര ലിറ്ററില്‍ കൂടുതല്‍ വോഡ്ക കഴിക്കുമെന്നു വെളിപ്പെടുത്തിയവരില്‍ 35 ശതമാനം പേരും 55 വയസിനു മുമ്പേ മരിച്ചു. റഷ്യയില്‍ 55 വയസിനു മുമ്പു മരിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ 25 ശതമാനത്തോളം വരും. ബ്രിട്ടനില്‍ ഇത് ഏഴും അമേരിക്കയില്‍ ഒരു ശതമാനവും മാത്രമാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി റഷ്യയിലെ ആയുര്‍ദൈര്‍ഘ്യം 64 വര്‍ഷം മാത്രമാണ്.കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ മൂന്നു പട്ടണങ്ങളിലെ ഒന്നര ലക്ഷത്തിലേറെ പേരില്‍ നടത്തിയ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത്രയും കാലത്തിനിടെ നിരീക്ഷണത്തിലിരുന്ന 8,000 പേരാണ് മരിച്ചത്. നേരത്തെ ലഹരി മൂലം മരിച്ചെന്നു സൂചനയുള്ള 49,000 പേരുടെ കുടുംബങ്ങളെ കണ്ടും സംഘം ലഹരി ശീലങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. വോഡ്ക കഴിക്കുന്നത് റഷ്യന്‍ സംസ്കാരത്തിന്റെ ഭാഗമായതും ഗ്രാമങ്ങളിലെ വീടുകളില്‍പോലും ഇത് ഉല്‍പ്പാദിപ്പിക്കുന്നതുമാണ് കഴിക്കുന്നതിന്റെ നിരക്ക് കൂടാന്‍ കാരണം. റഷ്യന്‍ സ്ത്രീകളിലും മദ്യപാന നിരക്ക് കൂടുതലാണെങ്കിലും അത് തെളിയിക്കാനുള്ള രേഖകള്‍ അപര്യാപ്തമാണെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News