Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:34 am

Menu

Published on July 10, 2015 at 10:19 am

വ്യാപം അഴിമതി: ഗവര്‍ണറെ മാറ്റാന്‍ സാധ്യത

vyapam-scam-centre-may-ask-mp-governor-ram-naresh-yadav-to-resign

ന്യൂഡല്‍ഹി: വ്യാപം തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ നീക്കാനുള്ള സാധ്യത ഏറുന്നു. ഗവര്‍ണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി യാദവിനു നോട്ടീസ് നല്‍കിയതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ഗവര്‍ണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി യാദവിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. അതേസമയം വിദേശസന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 13-ന് മടങ്ങിയെത്തിയ ശേഷമേ തുടര്‍നടപടി ഉണ്ടാകുകയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച യാദവിന്‍റെ കാലാവധി 2016 ഓഗസ്റ്റിലാണ് അവസാനിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News