Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:22 am

Menu

Published on June 16, 2017 at 5:53 pm

ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ കടിച്ചുതൂങ്ങി ട്രപ്പീസ് കളി; തകര്‍ത്തത് സ്വന്തം ഭര്‍ത്താവിന്റെ റെക്കോര്‍ഡ്

watch-daredevil-hangs-by-her-teeth-from-helicopter-over-niagara-falls

ന്യൂയോര്‍ക്ക്: സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടക്കാന്‍ ചെറിയ സാഹസമൊന്നുമല്ല അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ എന്ന മുപ്പത്തിയഞ്ചുകാരി കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്.

വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയൊരു ട്രപ്പീസ് കളിയായിരുന്നു. അതും തൂങ്ങുന്ന കയറ് കടിച്ച് പിടിച്ച് കൈകാലുകള്‍ പറത്തിക്കൊണ്ടൊരു സാഹസം. എന്നാല്‍ ഇതോടെ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കടിച്ച് തൂങ്ങി നിന്നയാള്‍(76 മീറ്റര്‍) എന്ന സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് ചരിത്രമാക്കി 91 മീറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു ഇലന്‍ഡിറ.

വ്യാഴാഴ്ചയായിരുന്നു ഇലന്‍ഡിറയുടെ ജീവന്‍ പണയം വെച്ചുള്ള ട്രപ്പീസ് കളി. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തി അതിന്റെ താഴെഭാഗത്ത് കയര്‍ തൂക്കിയിട്ട് അതിലെ വളയത്തില്‍ പിടിപ്പിച്ച കയറില്‍ കടിച്ച് പിടിച്ച് തൂങ്ങിയാടി ഇലന്‍ഡിറ.

ഏഴ് എട്ട് മിനിട്ടോളമാണ് ഇലന്‍ഡറ തന്റെ സാഹസിക പ്രകടനം തുടര്‍ന്നത്. കടിച്ച് തൂങ്ങുക മാത്രമല്ല സംഗീതത്തിന്റെ അകമ്പടിയോടെ പലതരത്തിലുള്ള നൃത്തച്ചുവടുകള്‍ ചെയ്ത് ഒരു പക്ഷിയെ പോലെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

തന്റെ ഭര്‍ത്താവ് വെള്ളച്ചാട്ടത്തിന് കുറുകെയിട്ട കയറിലൂടെ നടന്ന് റെക്കോര്‍ഡിട്ടതിന്റെ അഞ്ചാംവാര്‍ഷികത്തിലാണ് ഇലന്‍ഡറ മറ്റൊരു റെക്കോര്‍ഡിട്ടത് എന്നതും ശ്രദ്ധേയമാണ്.

Loading...

Leave a Reply

Your email address will not be published.

More News