Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:22 am

Menu

Published on March 11, 2015 at 3:16 pm

ഛര്‍ദ്ദി നിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ

ways-to-stop-vomiting

വയറിന് ഇഷ്ടപ്പെടാത്ത അല്ലെങ്കില്‍ ദഹിക്കാത്ത ഭക്ഷണങ്ങൾ പിന്നീട് വയറ്റില്‍ നിന്നും ശക്തമായി വായില്‍ കൂടി പുറത്തേക്ക് വരുന്നതാണ് ഛര്‍ദ്ദി. വയറിൽ വിഷാംശങ്ങളുണ്ടാകുമ്പോഴും ചർദ്ദി ഉണ്ടാകാറുണ്ട്. ദഹനക്കേട്, അതിസാരം, ഭക്ഷ്യവിഷബാധ,ഗര്‍ഭാവസ്ഥ, അസിഡിറ്റിയുടെ കുറവ് എന്നിവയൊക്കെ ഛര്‍ദ്ദിക്ക് കാരണമാകാം. ചിലയാളുകൾക്ക് ദൂരയാത്രകൾ ചെയ്താലും ഛർദ്ദി ഉണ്ടാകാറുണ്ട്. മിക്കവാറും ഛർദ്ദിയ്ക്ക് മുമ്പ് ഓക്കാനം അനുഭവപ്പെടാറുണ്ട്. എന്നാൽ ഓക്കാനമില്ലാതെ ഛർദ്ദി മാത്രമായോ ഛർദ്ദിയില്ലാതെ ഓക്കാനം മാത്രമായോ അനുഭവപ്പെടാവുന്നതാണ്. ഛർദ്ദി നിർത്താൻ വീട്ടിൽ വെച്ചു തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്.

Ways to Stop Vomiting2

1.ഛര്‍ദ്ദിക്കാന്‍ തോന്നുമ്പോള്‍ പെട്ടെന്ന് തന്നെ പെരും ജീരകം വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്.ഒരു ആന്റി എമിറ്റിങ് ആണ് പെരുംജീരകം.
2.ഛര്‍ദ്ദി വരുമ്പോള്‍ ഏലയ്ക്ക ചവയ്ക്കുകയോ ഏലയ്ക്ക ചേര്‍ത്ത ടീ കുടിക്കുകയോ ചെയ്യുക.ഇത് ദഹനക്കേടിനും നല്ലതാണ്.

Ways to Stop Vomiting3

3.ഗ്രാമ്പു ചവച്ചരച്ച് തിന്നുന്നത് ഓക്കാനം വരുന്നതിനെ തടഞ്ഞു നിർത്തും. വയറ്റിന് മികച്ച മരുന്നാണ് ഗ്രാമ്പൂ.
4. ഛർദ്ദിയോടൊപ്പം നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളെയും നീക്കം ചെയ്യാൻ കഴിയുന്ന ഒന്നാണ് കഞ്ഞിവെള്ളം. അതിനാൽ ഛർദ്ദിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

Ways to Stop Vomiting1

5.കുറച്ച് വെള്ളമെടുത്ത് അതിൽ അല്‍പം ആപ്പിള്‍ വിനാഗിരി ചേര്‍ക്കുക.ഛര്‍ദ്ദി വരുമ്പോഴെല്ലാം ഇത് ഉപയോഗിച്ച് വായ കഴുകിയാൽ മതി.
6.ഛര്‍ദ്ദിക്കാന്‍ വരുമ്പോള്‍ ഇഞ്ചി ടീ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു.
7.വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് ഛര്‍ദ്ദിക്ക് അത്യുത്തമ വഴിയാണ്.

Ways to Stop Vomiting4

8.പാലും ടോസ്റ്റ് ചെയ്ത വിഭവമോ ഛര്‍ദ്ദി വരുമ്പോള്‍ ഉപയോഗിക്കാം. ഗര്‍ഭിണികള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
9.ഉള്ളി കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ഛര്‍ദ്ദി ഒഴിവാക്കാൻ സഹായിക്കും.

Ways to Stop Vomiting5

10.കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഛർദ്ദി മാറാൻ സഹായിക്കും.
11.ഗ്രാമ്പൂ പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും രണ്ടുനുള്ള് ഉപ്പും ചേര്‍ന്ന മിശ്രിതം ഇടക്കിടെ രണ്ടുതുള്ളി നാവില്‍ ആക്കിയാല്‍ ഛര്‍ദ്ദി നില്ക്കും.

Loading...

Leave a Reply

Your email address will not be published.

More News