Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 3:14 pm

Menu

Published on February 19, 2016 at 4:46 pm

മുഖക്കുരു അകറ്റാന്‍ നാരങ്ങ

ways-use-lemon-juice-acne-scars

നമ്മളിൽ മിക്കവരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരുവും അതിന്‍റെ പാടുകളും. കൗമാരക്കാലത്താണ് മുഖക്കുരു ഉണ്ടാകാറെങ്കിലും ചിലരിൽ ഇത് വീണ്ടും കുറെക്കാലത്തേക്ക് നീണ്ടുനിൽക്കും. മുഖക്കുരുവില്‍ നിന്നും അതിന്‍റെ പാടുകളില്‍ നിന്നും മുക്തി ലഭിക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങനീരിലെ സിട്രിക് ആസിഡ് മുഖക്കുരു തടയാനും പാടുകള്‍ മായ്ക്കാനും ഉത്തമമാണ്. നാരങ്ങ ഉപയോഗിച്ച് മുഖക്കുരുവില്‍ നിന്നും അതിന്‍റെ പാടുകളില്‍ നിന്നും മുക്തി നേടാനുള്ള ചില മാര്‍ഗ്ഗങ്ങൾ പരിചയപ്പെടാം.

നാരങ്ങനീരും തേനും
മുഖക്കുരുവും അതിന്‍റെ പാടുകളും അകറ്റാന്‍ ഫലപ്രദമായ മാർഗ്ഗമാണ് നാരങ്ങനീരും തേനും.ഇവ രണ്ടും കൂട്ടിക്കലർത്തി മുഖത്ത് തേയ്ക്കുക. മുഖക്കുരുവുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

നാരങ്ങനീരും പാലും
പാലും നാരങ്ങനീരും തുല്യ അളവിലെടുത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന് നനവ് നല്കുകയും മുഖക്കുരുവും പാടുകളും നീക്കുകയും ചെയ്യും.

നാരങ്ങനീരും ഓറഞ്ച് ജ്യൂസും
മുഖക്കുരുവും പാടുകളും അകറ്റാന്‍ ഉത്തമമാണ് ഈ മിശ്രിതം . ഓറഞ്ച് ജ്യൂസും നാരങ്ങ നീരും കൂട്ടിക്കലര്‍ത്തി മുഖത്ത് മുഴുവന്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

നാരങ്ങനീരും വെള്ളരിക്ക ജ്യൂസും
നാരങ്ങനീരും വെള്ളരിക്ക ജ്യൂസും തുല്യ അളവിലെടുത്ത് ചര്‍മ്മത്തില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരവും പാടുകളും നീക്കം ചെയ്യുകയും പ്രശ്നത്തിന് ശമനം നല്കുകയും ചെയ്യും.

തുളസി നീരും ചെറുനാരങ്ങാനീരും
നാരങ്ങ നീരിൽ തുളസിനീരു കലര്‍ത്തി പുരട്ടുന്നതും മുഖക്കുരു നീക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News