Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:56 pm

Menu

Published on August 18, 2014 at 4:34 pm

കുഞ്ഞ് ഉണരുന്നത് എപ്പോഴെന്ന് പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ വരുന്നു..!!

wearable-band-can-predict-when-your-baby-wakes-up

ഇനി രാത്രിയായാലും പകലായാലും കുഞ്ഞിനെ തനിച്ച് മുറിയിൽ കിടത്തി മാതാപിതാക്കൾക്ക് ജോലിയിലേർപ്പെടാം. അതിനായി പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്സാൻഫ്രാൻസിസ്കോയിലെ  ഗവേഷകർ.  കുഞ്ഞ് എപ്പോൾ ഉറക്കത്തിൽ നിന്ന് ഉണരുമെന്ന് അറിയാന്‍ കഴിയുന്ന വിദ്യയുമായാണ് ഇവർ വന്നിരിക്കുന്നത്. സ്മാർട്ട് വിയറബിള്‍ ബേബി മോണിറ്റർ  എന്ന് പേരിട്ടിരിക്കുന്ന  ഈ ഉപകരണത്തിന് ഉറക്കത്തിന്റെ തീവ്രത അറിയാന്‍ മാത്രമല്ല ഈ ഉപകരണം ഉപയോഗപ്പെടുക, കുട്ടി ഉറക്കത്തില്‍ ഏത് മൂഡിലായിരിക്കുമെന്ന് അറിയാനും ഈ ഉപകരണം സഹായിക്കും.മൂന്ന് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുളളത് കുട്ടിയുടെ കാലില്‍ചുറ്റാനായി അലര്‍ജിയുണ്ടാക്കാന്‍സാധ്യത കുറവുള്ള സിലിക്കണ്‍ ബാന്‍ഡ് ഒപ്പം സെന്‍സറും. ഈ സെന്‍സറാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ്, സ്കിന്‍ ടെമ്പറേച്ചര്‍ തുടങ്ങിയവ അളക്കുന്നത്. അടുത്ത ഭാഗം ഒരു വയര്‍ലെസ് ചാര്‍ജറാണ്. ഇത് ചാര്‍ജറായി മാത്രമല്ല പ്രവര്‍ത്തിക്കുന്ന മുറിയിലെ ചൂട്, വെളിച്ചം, ശബ്ദങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ സഹായിക്കും ഈ വിവരങ്ങള്‍ അപ്പോള്‍തന്നെ സ്മാര്‍ട്‌ഫോണിലെത്തുകയും ചെയ്യും.

sleep monitor1

Loading...

Leave a Reply

Your email address will not be published.

More News