Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:15 pm

Menu

Published on June 26, 2015 at 4:13 pm

സൂര്യതാപം കുറയുന്നു; ഭൂമി ഐസാകുമെന്ന് പഠന റിപ്പോര്‍ട്ട്..!

weather-set-to-plunge-into-mini-ice-age-met-office-warns

ലണ്ടന്‍: സൂര്യനില്‍ നിന്നുള്ള ചൂട് കുറയുന്നു, അധികം വൈകാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. നേച്ചര്‍ കമ്മ്യൂണിക്കേഷനാണ് ആശങ്കജനകമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങളുടെ അളവ് കുറഞ്ഞുവെന്നും ഭൂമിയില്‍ നിന്ന് സൂര്യന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന ‘മൗണ്‍ഡര്‍ മിനിമം’ എന്ന പ്രതിഭാസം വിതൂരമല്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.സൂര്യന്റെ അഭാവം ട്രോപ്പിക് മേഖലകളിലെ ഓസോണിന്റെ അളവ് മാറ്റിമറിക്കുമെന്നും ഇത് ഭൂമിയിലെയും അന്തരീക്ഷത്തിലെയും മറ്റുചില പ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണ് നിരീക്ഷണം. ഇത്തരത്തിലൊരു പ്രതിഭാസം സംഭവിക്കുകയാണെങ്കില്‍ ഇരുധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടുമെന്നും വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും താപനില 0.8 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് മെറ്റ് ഓഫീസിലെ വിദഗ്ദ്ധനായ പ്രൊഫ. ആദം സ്‌കൈഫ് വ്യക്തമാക്കുന്നത്. അതേസമയം അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങളുടെ അളവ് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ കുത്തനെ താഴുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടക്കം കാണാവുന്നതാണെന്നും ഈ മേഖലയില്‍ പഠനം നടത്തിയവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.ഇതിനു മുന്‍പും ഇതിനു സമാനമായ പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1645 ലും 1715  ലും ഉണ്ടായ  ‘മൗണ്‍ഡര്‍ മിനിമം’ എന്ന പ്രതിഭാസവും 1790 മുതല്‍ 1830 വരെ ഉണ്ടായ ‘ഡാള്‍ട്ടണ്‍ മിനിമം’ എന്ന പ്രതിഭാസവും ഇതിന് ഉദാഹരണങ്ങളാണ്. സൂര്യനില്‍ നിന്നും സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലെത്തുന്നു എന്നതിനു പിന്നാലെയാണ് ഈ കണ്ടെത്തല്‍. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടക്കം കാണാവുന്നതാണെന്നും പഠന റിപ്പോര്‍ട്ട് മുന്നറിപ്പ് നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published.

More News