Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 7, 2024 7:38 pm

Menu

Published on September 12, 2015 at 4:58 pm

സൗന്ദര്യവര്‍ധനയ്‌ക്കുള്ള ശസ്‌ത്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

what-is-cosmetic-surgery

സൗന്ദര്യവര്‍ധനയ്‌ക്കുള്ള ശസ്‌ത്രക്രിയകള്‍ക്ക് പ്രാധാന്യം ഏറി വരുന്ന കാലമാണിത്. മുമ്പൊക്കെ പുറംരാജ്യങ്ങളിലും അന്യസംസ്ഥാന നഗരങ്ങളിലുമാണ് ഇത്തരം ശസ്ത്രക്രിയകള്‍ ഉണ്ടായിരുന്നത്.ചലച്ചിത്രതാരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക് വിധേയരാകുന്നുണ്ട്. ഇവരെല്ലാം കേരളത്തിന് പുറത്താണ് കോസ്‌മെറ്റിക് ശസ്‌ത്രക്രിയകള്‍ക്കായി പോയിരുന്നത് എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍പ്പോലും ഇത്തരം ശസ്‌ത്രക്രിയകള്‍ വ്യാപകമായി കഴിഞ്ഞു.

കോസ്‌മെറ്റിക് ശസ്‌ത്രക്രിയകള്‍ രണ്ടുതരമാണുള്ളത്. മുഖത്തിനുള്ള ശസ്‌ത്രക്രിയകളും ശരീരഘടനയില്‍ വ്യത്യാസം വരുത്തുന്നതിനുമുള്ള ശസ്‌ത്രക്രിയകളും. മൂക്കിന്റെ വളവ് മാറ്റുക, മൂക്കിന്റെ വലുപ്പത്തില്‍ വ്യത്യാസം വരുത്തുക, പുരികക്കൊടി ഉയര്‍ത്തുക, ചെവിയുടെ വലുപ്പം കുറയ്‌ക്കുക എന്നിവയൊക്കെയാണ് പ്രധാന കോസ്‌മെറ്റിക് ശസ്‌ത്രക്രിയകള്‍. ചുണ്ടിന് തടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശസ്‌ത്രക്രിയകളോടാണ് സ്‌ത്രീകള്‍ക്ക് കൂടുതല്‍ പ്രിയം. ചുണ്ടിന്റെ തടിപ്പ് കുറയ്‌ക്കുക, മുഖത്തെ ചുളിവ് മാറ്റുക, ഹെയര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ തുടങ്ങിയവയൊക്കെ ജനപ്രിയമായ കോസ്‌മെറ്റിക് ശസ്‌ത്രക്രിയകളാണ്. സ്‌തനങ്ങള്‍ക്കും കോസ്‌മെറ്റിക് ശസ്‌ത്രക്രിയകള്‍ നടത്താറുണ്ട്.

കോസ്‌മെറ്റിക് ശസ്‌ത്രക്രിയകളെക്കുറിച്ച് ആധികാരികമായി തിരുവനന്തപുരം സുവര്‍ണ പ്ലാസ്റ്റിക് സര്‍ജറി സെന്ററിലെ പ്ലാസ്റ്റിക് ആന്‍ഡ് കോസ്‌മെറ്റിക് ശസ്‌ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ജയചന്ദ്രന്‍ സംസാരിക്കുന്നു.
വീഡിയോ കാണാം


Loading...

Leave a Reply

Your email address will not be published.

More News