Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:27 am

Menu

Published on December 29, 2014 at 10:28 am

ഇൻഡോർ മൃഗശാലയിൽ മൂര്‍ഖനുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് കടിയേറ്റ് വെള്ളക്കടുവ ചത്തു

white-tiger-dies-after-violent-encounter-with-snake

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോർ മൃഗശാലയിൽ  വെള്ളക്കടുവയും മൂര്‍ഖന്‍പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കടുവ ചത്തു.ബിലാസ്‌പൂര്‍ കാഴ്‌ചബംഗ്‌ളാവില്‍ നിന്നും കൊണ്ടുവന്ന്‌ വളര്‍ത്തിയെടുത്ത രാജന്‍ എന്ന വെള്ളക്കടുവയാണ്‌ ചത്തത്‌. ശനിയാഴ്ച രാവിലെ സൂക്ഷിപ്പുകാര്‍ കൂട്ടിലെത്തിയപ്പോഴാണ് കടുവ ചത്തുകിടക്കുന്നത് കണ്ടത്. കടുവയുടെ കടിയേറ്റ മുറിവുകളുമായി മൂര്‍ഖന്‍ പാമ്പ് കൂടിനുസമീപത്ത്  ജീവനോടെ കിടപ്പുണ്ടായിരുന്നു.  പോസ്റ്റ്മോർട്ടത്തിൽ പാമ്പുകടിയേറ്റാണ് കടുവ ചത്തതെന്ന് വ്യക്തമായിട്ടുണ്ട്.കഴിഞ്ഞ മാസമാണ് പ്രജനനത്തിനായി രാജൻ എന്ന വെള്ളക്കടുവയെ ബിലാസ്പൂർ മൃഗശാലയിൽനിന്നും ഇവിടേയ്ക്ക് കൊണ്ടുവന്നത്. അടുത്തിടെ മൂന്ന് പെൺകടുവകളുടെ ആക്രമണത്തിൽ രാജന് പരിക്കേറ്റിരുന്നു. കടുവയുടെ കൂടിനകത്തേക്ക് പാമ്പ് കടക്കാനിടയായത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉദ്ദം തദാവ് പറഞ്ഞു. വെള്ളക്കടുവയെ കൊന്ന പാമ്പ് ഇപ്പോൾ അധികൃതരുടെ സംരക്ഷണയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News