Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. ഇത് വൈ-ഫൈയുടെയും അതിവേഗ ഇന്റര്‍നെറ്റിന്റെയും കാലമാണ്. എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റിന്റെയും സ്‌മാര്‍ട്ട്ഫോണിന്റെയും വൈ-ഫൈയുടെയുമൊക്കെ ഇടയില്‍ ജീവിക്കുന്നവരില്‍ തലവേദ എന്ന ആരോഗ്യപ്രശ്‌നം ഏറെവരുന്നതായാണ് പഠനങ്ങൾ പറയുന്നത്.
മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈ-ഫൈയുടേത് ഉള്‍പ്പടെ പലതരം സിഗ്നലുകള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനായി വൈ-ഫൈ ഹോട്ട്‌സ്പോട്ട് എന്നിവയൊക്കെ ഓരോ ഗാഡ്ജറ്റുകളിലുമുണ്ട്. എന്നാല്‍ വൈ-ഫൈ, ഫോണ്‍ സിഗ്നല്‍ എന്നിവ വഴി ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷന്‍ അമിതമായ അളവില്‍ പുറത്തുവിടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇലക്‌ട്രോ മാഗ്നറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി എന്ന പ്രശ്‌നവും അതുമൂലം കനത്ത തലവേദനയും അനുഭവപ്പെടുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടി വരികയാണ്.
അടുത്തിടെ ഫ്രാന്‍സില്‍ ഇതേ ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ട യുവതി കോടതിയെ സമീപിച്ചു. അവര്‍ക്ക് ഇന്റര്‍നെറ്റും വൈ-ഫൈയും ഇല്ലാത്ത ഒരു ഗ്രമത്തില്‍ താമസസൗകര്യം ഒരുക്കാനാണ് കോടതി ഉത്തരവിട്ടത്. ഏതായാലും വരുംകാലങ്ങളില്‍ വൈ-ഫൈ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഏറിവരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
Leave a Reply