Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:48 am

Menu

Published on August 30, 2014 at 11:20 am

വിന്‍ഡോസ് 9 സെപ്റ്റംബറില്‍

windows-9-preview-to-launch-september-30

ഏറെനാളുകളായുള്ള  കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പായ വിൻഡോസ് 9  ന്‍റെ പ്രാഥമിക അനാവരണം സെപ്റ്റംബര്‍ 30 ഓടെ നടക്കുമെന്നാണ് റിപ്പോർട്ട് . വിന്‍ഡോസ് ‘ത്രെഷോള്‍ഡ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഡെവലപ്പര്‍മാര്‍ക്കു മാത്രമാകും ലഭ്യമാകുക. പുതിയ ഫീച്ചേസ് ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം പഴയത് ചിലത് കൊണ്ടുവരാനും നീക്കമുണ്ട്. ടാബിനുള്ള വിൻഡോസ് ആർടിയും സ്മാർട്ട് ഫോണിലുള്ള വിൻഡോസ് ഒഎസും ഒറ്റപതിപ്പാക്കുന്ന സംവിധാനവും പുതിയ  വേർഷനും വിൻഡോസ് 9 ന് ഉണ്ടാകും. ഒരു സമയം തന്നെ പല ആപ്പുകളും ഡെസ്ക് ടോപ്പിൽ പ്രവർത്തികും. നിര്‍മ്മാണത്തിലിരിക്കുന്ന വിന്‍ഡോസ് 9ന്‍റെ ഡെവലപ്പര്‍മാരെ മാത്രം ലക്ഷ്യമിട്ടുള്ള പ്രാഥമിക പതിപ്പ് മാത്രമാകും അവതരിപ്പിക്കപ്പെടുക.  2012 ഒക്ടോബര്‍ 26നാണ് വിന്‍ഡോസ് 8 സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. എന്നാൽ ഇതിന് വേണ്ടത്ര പ്രതികരണമൊന്നും ഉപഭോക്താക്കളിൽ നിന്നും ലഭിച്ചില്ല .  2013 ഒക്ടോബര്‍ 17ന് വിന്‍ഡോസ് 8.1ഉം  രംഗതെത്തി.

Loading...

Leave a Reply

Your email address will not be published.

More News