Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:35 pm

Menu

Published on August 9, 2013 at 10:53 am

ഫേസ്ബുക്ക് പ്രണയം : യുവതി തട്ടിയെടുത്തത് 3.16 ലക്ഷം രൂപ

woman-befriends-man-through-facebook-robs-him-of-rs-3-16-lakh

താനെ : ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച യുവതി ഒരു എഞ്ചിനീയറിന്റെ കയ്യില്‍ നിന്നും 3.16 ലക്ഷം രൂപ തട്ടിയെടുത്തു . ഇന്ന് ഫേസ് ബുക്ക് എന്ന ചതിക്കുഴിയിൽ വീഴുന്നവർ സര്‍വ്വ സാധാരണമായിരിക്കുകയാണ് .ഗൗരി ഷെട്ടി(25) എന്ന യുവതിയാണ് ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ (45) എന്ന എഞ്ചിനീയറുമായി ഫേസ് ബുക്കിലൂടെ സൗഹൃദത്തിലാവുകയും അതിന് ശേഷം അയാളുടെ വീട്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളും മറ്റും കവർന്നു. ഇവരോടൊപ്പം രണ്ട് കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി ഹസന്‍ ഷെയ്ഖ്(29) , സഹില്‍ ഹാസന്‍ സയ്യിദ് (29) എന്നിവരാണ് യുവതിയോടൊപ്പം അറസ്റ്റിലായ പ്രതികള്‍ ഫേസ്ബുക്കിലൂടെ പരിചയത്തിലായ വിവേകിനെ യുവതി ജൂലൈ 31 ന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. വിവേകിനോട് തനിയ്ക്ക് 5,000 രൂപ തന്ന് സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇയാള്‍ 8,000 രൂപ യുവതിയ്ക്ക് നല്‍കി. ഈ സമയത്താണ് യുവതിയുടെ സുഹൃത്തുക്കളായ സണ്ണിയും സഹിലും വിവേകിന്റെ ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കടക്കുന്നത്. അതിന് ശേഷം യുവതിയുടെ സഹായത്തോടെ വിവേകിനെ ഭീഷണിപ്പെടുത്തി ഇവര്‍ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു . പ്രതികളെ പിന്നീട് ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് ക്രൈബ്രാഞ്ച് സംഘം പിടികൂടി. മോഷണം പോയ പണവും ആഭരണങ്ങളും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെത്തി. ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത് പതിവായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News