Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത : പൊതുജനമധ്യത്തിൽ യുവതിക്ക് ചൂരൽ അടി. ഇന്തോനേഷ്യയിലാണ് സംഭവം.അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ പാലിക്കേണ്ട നിയമം ലംഘിച്ച് പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനാണ് യുവതിയെ 23 തവണ വരെ ചൂരല്‍ കൊണ്ട് അടിച്ചത്. ശരിയത്ത് നിയമം നിലനില്‍ക്കുന്ന അക്കെ പ്രവിശ്യയിലാണ് സംഭവം നടന്നത്. അടികൊണ്ട് സ്ത്രീ അലറിക്കരയുന്ന ചിത്രം ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് പുറത്തുവിട്ടത്.
അവിവാഹിതരായ സ്ത്രീപുരുഷന്മാര് ആലിംഗനം ചെയ്യുന്നത്, ചുംബിക്കുന്നത് മദ്യപിക്കുന്നത്, സ്വവര്‍ഗാനുരാഗം തുടങ്ങിയവയെല്ലാം അക്കെ പ്രവിശ്യയില്‍ ശരിയത്ത് നിയമപ്രകാരം വലിയ കുറ്റമാണ്. 21നും 30നും ഇടയ്ക്കു പ്രായമുള്ള, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 13 പേരെയാണ് കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ശിക്ഷിച്ചത്. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗാനുരാഗം എന്നീ കുറ്റങ്ങളും ഉള്‍പ്പെട്ടിരുന്നു. കുറ്റങ്ങളുടെ തീവ്രത അനുസരിച്ച് ഒമ്ബത് മുതല്‍ 25 അടി വരെയുള്ള ശിക്ഷകളാണ് നല്‍കിയത്. ഇതില്‍ ആറുപേരെ, അവിവാഹിതരായ സ്ത്രീപുരുഷന്മാര് ആലിംഗനം ചെയ്തു, ചുംബിച്ചു എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22കാരിയുടെ ശിക്ഷ മാത്രം മാറ്റിവെച്ചു. അക്കെയിലെ ജനങ്ങള്‍ ശരിയത്ത് നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണെന്ന് അക്കെ ഡെപ്യൂട്ടി മേയര്‍ സൈനാല്‍ ആരിഫിന്‍ അറിയിച്ചു. ഭാവിയില്‍ ആരും നിയമലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെയാണ് ചൂരല്‍ കൊണ്ടുള്ള അടി ശിക്ഷ കര്‍ശനമായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001ല്‍ സ്വയംഭരണപ്രദേശമായതോടെയാണ് അക്കെയില്‍ ശരിയത്ത് നിയമം പ്രാബല്യത്തില്‍ വന്നത്.
Leave a Reply