Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ: 70ാംവയസില്‍ ഇരട്ടപ്രസവിച്ച മുത്തശ്ശിയ്ക്ക് വീണ്ടും അമ്മയാകാന്‍ മോഹം. ഉത്തര്‍പ്രദേശിലെ 76കാരിയായ ഈ മുത്തശ്ശി 70 വയസില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച് ലോകറെക്കോര്‍ഡിട്ടയാളാണ്. 76 വയസ്സായെങ്കിലും മുത്തശ്ശിക്ക് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. 70ാം വയസ്സിൽ താൻ പ്രസവിച്ചപ്പോൾ പലരും തന്നെ കളിയാക്കിയിരുന്നെന്നും മനോധൈര്യം കെടുത്തിയെന്നും മുത്തശ്ശി പറഞ്ഞു. എന്നാൽ ഗ്രാമത്തിലെ നല്ലവരായ ചില സ്ത്രീകൾ തനിക്കൊപ്പം നിന്നുവെന്ന് മുത്തശ്ശി പറയുന്നു. പൂര്‍ണ ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് മുത്തശ്ശിക്ക് 70ാംവയസില്‍ പിറന്നത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുഞ്ഞ് മരിച്ചു പോയി. ആണ്‍കുഞ്ഞ് ഇപ്പോൾ മുത്തശ്ശിക്കും ഭർത്താവിനും ഒപ്പമുണ്ട്. അവനിപ്പോൾ ആറ് വയസ്സ് പൂർത്തിയായി. മകനെ എത്രയും വേഗം വളര്‍ത്തി വലുതാക്കണമെന്നാണ് ഈ ദമ്പതിമാരുടെ ആഗ്രഹം. മകന്റെ വിവാഹം കഴിഞ്ഞിട്ടേ താന്‍ മരിയ്ക്കൂ എന്നാണ് മുത്തശ്ശി പറയുന്നത്. അഥവാ മരിച്ചാൽ തന്നെ മകന്റെ ഭാവിയോര്‍ത്ത് വിഷമമില്ലെന്നും തന്റെ രണ്ട് പെണ്‍മക്കളും കുഞ്ഞനുജനെ പൊന്നുപോലെ നോക്കുമെന്നാണ് ഈ വൃദ്ധമാതാവ് പറയുന്നത്. ഈ മുത്തശ്ശിക്ക് രണ്ട് മുതിര്‍ന്ന പെണ്‍മക്കളും അഞ്ച് ചെറുമക്കളുമുണ്ട്.
–
–
–
a href=”http://nirbhayam.com/wp-content/uploads/2015/01/Woman-holds-record-for-giving-birth-to-twins-at-age-701.jpg”>
Leave a Reply