Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:22 pm

Menu

Published on January 4, 2016 at 10:17 am

ഉത്തർപ്രദേശിൽ 45 കാരിയുടെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ബലാത്സംഗം ചെയ്തു…!!!

woman-s-corpse-dug-out-of-grave-raped-mob-demands-arrest-of-accused

ലഖ്‌നൊ: സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. ഓരോ ദിവസവും അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ബലാത്സംഗ വാര്‍ത്തകള്‍ കൂടിക്കൂടി വരികയാണ്. മരിച്ച് കുഴിയിലടക്കിയ മൃതദേഹത്തെ പുറത്തെടുത്ത് ബലാത്സംഗം ചെയ്തു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്ര ജില്ലയിലെ ഫത്തേപൂര്‍ സിക്രിയിലാണ് ഈ കൊടും ക്രൂരതനടന്നത്.

ജനുവരി ഒന്നാം തീയതി മരണമടഞ്ഞ 45കാരിയുടെ മൃതദേഹമാണ് പിറ്റേന്ന് ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഏറെ നാളായി ഇവര്‍ അസുഖബാധിതയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച മരിച്ച ഇവരെ അന്ന് തന്നെ സംസ്‌കരിക്കുകയും ചെയ്തു. മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ചടങ്ങുകള്‍ക്കായി പിറ്റേന്ന് എത്തിയ ബന്ധുക്കള്‍ കണ്ടത് കുഴിമാടം പൊളിച്ച നിലയിലാണ്. സംശയം തോന്നിയ ബന്ധുക്കള്‍ മൃതദേഹം പുറത്തെടുത്തു.

വസ്ത്രങ്ങളും മദ്യക്കുപ്പിയും മൃതദേഹത്തോടൊപ്പം കിട്ടിയതായി മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. മൃതദേഹം ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം വീണ്ടും സംസ്‌കരിച്ചു. ഫത്തേപൂര്‍ സിക്രി പോലീസ് കേസെടുത്തു. കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ക്ഷുഭിതരായ ജനങ്ങള്‍ ആഗ്ര – ജയ്പൂര്‍ ഹൈവേ ഗതാഗതം തടസ്സപ്പെടുത്തി. പരിസരവാസികളെല്ലാം പരിഭ്രാന്തരാണ് എന്ന് അധികൃതര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News