Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാധാരണ പ്രായമേറുന്തോറുമാണ് അല്‍ഷീമേഴ്‌സ് വരാനുളള സാധ്യതയെങ്കിലും മറ്റു പല ഘടകങ്ങളും ഈ അസുഖത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
➤ 65 കഴിഞ്ഞാല്‍ ഈ രോഗം വരാനുള്ള സാധ്യത ഏറെക്കൂടുതലാണ്. എന്നാല്‍ 40-50കളിലും ഈ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാരമ്പര്യമാണ് മറ്റൊരു ഘടകം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ ഈ ജീന്‍ തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അ്പ്പോലിപ്പോപ്രോട്ടീന്‍ ഇ 4 എന്ന ജീനാണ് ഈ രോഗത്തിന് കാരണമായി പറയുന്നത്.
➤ സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ രോഗസാധ്യത കൂടതല്‍. ആയുസു കൂടുന്നതും ഹോര്‍മോണുകളുമാണ് കാരണമായി പറയുന്നത്.
➤ പലപ്പോഴും തലച്ചോറിനേല്‍ക്കുന്ന ആഘാതം അല്‍ഷീമേഴ്‌സിനും ഡിമെന്‍ഷയ്ക്കുമെല്ലാം കാരണമാകാറുണ്ട്. പ്രത്യേകിച്ച് ആവര്‍ത്തിച്ചുണ്ടാകുന്ന ആഘാതങ്ങള്‍. ഇക്കാരണം കൊണ്ടുതന്നെ ബോക്‌സര്‍മാര്‍ക്ക് ഇതിനുളള സാധ്യത ഏറെയാണ്.
➤ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുള്ള ജീവിതം, പുകവലി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള മറ്റു കാരണങ്ങളാണ്.
➤ ലോഹങ്ങളുമായുള്ള സമ്പര്‍ക്കം അല്‍ഷീമേഴ്‌സ് രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
➤ ഓര്‍മക്കുറവ്, തീരുമാനമെടുക്കാനുള്ള വീഴ്ച, ഭാഷ, ചിന്തിയ്ക്കാനുള്ള ശേഷിക്കുറവ് എന്നിവയും ഇതോടൊപ്പം കേള്‍വിക്കുറവുമെല്ലാം അല്‍ഷീമേഴ്‌സ് രോഗത്തിന്റെ ആരംഭലക്ഷണങ്ങളാകാം. പ്രത്യേകിച്ചു പ്രായമേറുന്തോറും.
Leave a Reply