Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 6:06 am

Menu

Published on March 23, 2018 at 1:27 pm

വരണ്ട ചര്‍മ്മത്തിന് തൈര് കൊണ്ടൊരു മാജിക് ..

yogurt-face-pack-amazing-benefits

വേനല്‍ക്കാലത്ത് മിക്കാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം മുഖത്തും ചര്‍മ്മത്തിലും ഉണ്ടാകുന്ന കരുവാളിപ്പാണ് . ശരീരത്തിൽ വസ്ത്രങ്ങള്‍ കൊണ്ട് പൂര്‍ണമായും മറക്കാന്‍ കഴിയാത്ത കഴുത്ത്, തോളിന്റെ മേല്‍ഭാഗം, കൈകള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാകുന്നത് .

ചര്‍മ്മസംരക്ഷണത്തിനായി രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നതിനു പകരം ശരീര ഭാഗങ്ങള്‍ പരമാവധി മൂടുന്ന തരത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കാവുന്നതാണ് . ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ പലപ്പോഴും ചര്‍മ്മത്തേ ദോഷകരമായി ബാധിക്കാറുണ്ട് . അതുകൊണ്ട് ചര്‍മ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

കടലമാവും തൈരും

കടലമാവും തൈരും നല്ലൊരു മോയിസ്ചറൈസറാണ് . രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തൈര്മും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു മിശ്രതം ഉണ്ടാക്കുക . ഇത് മുഖത്ത് പുരട്ടി 30 മിനുട്ടിന് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ് . ഈ മിശ്രിതം മുഖക്കുരു മാറാന്‍ സഹായിക്കുന്നു . വരണ്ട ചര്‍മ്മമുള്ളവരിൽ മുഖത്ത് ജലാംശം നിലനിര്‍ത്താനും മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും തേങ്ങാപ്പിണ്ണാക്ക് ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ് .

കക്കിരിയും കറ്റാര്‍വാഴയും

ജലാംശം നിലനിര്‍ത്തുകയും രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നതിനും കറ്റാര്‍ വാഴയുടെ വഴുവഴുപ്പുള്ള ഭാഗം ചുരണ്ടിയെടുത്ത് അത് ചെറുതായി ചുരണ്ടിയ കക്കിരിയുമായി യോജിപ്പിക്കുക. 30 മിനുട്ടിന് കഴിഞ്ഞ് ഇത് മുഖത്തു നിന്ന് കഴുകിക്കളയുക .

പപ്പായയും തേനും

അരക്കപ്പ് പപ്പായ നന്നായി ചതച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് 30 മിനുട്ട് മുഖത്ത് പുരട്ടിയ ശേഷം കഴുകിക്കളയുക . തേന്‍ പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസര്‍ ആണ് .

 

Loading...

Leave a Reply

Your email address will not be published.

More News