Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on October 9, 2013 at 2:11 pm

യൂട്യൂബ് ഇനി ഡി ടി എച്ച് വഴി വീട്ടിലെത്തും!

you-could-soon-be-able-to-surf-youtube-through-a-dth-service

ഡി ടി എച്ച് വഴി യൂട്യൂബിനെ ഓരോ ഇന്ത്യന്‍ വീടുകളിലും എത്തിക്കുവാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഗൂഗിളിൻറെ വീഡിയോ ഷെയറിങ്ങ് സൈറ്റായ യുട്യൂബിൻറെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ നല്ലൊരു കാല്‍വെപ്പായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നതഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഗൂഗിള്‍ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ഗ്ലോബല്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേല ആണ് ഇക്കാര്യം അറിയിച്ചത്. ഡയറക്ട് ടു ഹോം സര്‍വീസ് സേവന ദാതാക്കളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്ന് വരേല വ്യക്തമാക്കി. ഇത് സംബന്ധമായി ഇന്ത്യന്‍ ഡി ടി എച്ച് കേബിള്‍ ദാതാക്കളുമായി തങ്ങള്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞതാണ് ഗൂഗിളിൻറെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേല പറയുന്നു.
പ്രതിമാസം 550 ലക്ഷം പേര്‍ ഇന്ത്യയില്‍ യൂട്യൂബ് സന്ദര്‍ശിക്കുന്നു. 2011 ല്‍ ഇത് 150 ലക്ഷമായിരുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും വര്‍ധിച്ചതാണ് യൂട്യൂബ് ഉപയോഗം കൂടാന്‍ കാരണം. ഡി ടി എച്ച് വഴി ടെലിവിഷനിലേക്ക് യൂട്യൂബ് എത്തിത്തുടങ്ങിയാല്‍ , അത് കാണുന്ന ഇന്ത്യക്കാരുടെ സംഖ്യ ഇനിയും വര്‍ധിക്കും എന്നാണ് ഗൂഗിള്‍ കരുതുന്നത്. യൂട്യൂബ് വേഗം വളര്‍ച്ച രേഖപ്പെടുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് വരേല പറഞ്ഞു. ഗൂഗിളിൻറെ വരുമാനത്തില്‍ സുപ്രധാന പങ്കുള്ള സര്‍വീസാണ് യൂട്യൂബ്.2012 ല്‍ 5000 കോടി ഡോളര്‍ (3.1 ലക്ഷം കോടി രൂപ) ആയിരുന്നു യൂട്യൂബില്‍ നിന്നുള്ള വരുമാനം.
വേഗതയേറിയ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വ്യാപകമാകുന്ന വരും ദിനങ്ങളില്‍ ഈ കണക്ക് ഇനിയും കുതിയ്ക്കും. ഡിടിഎച്ച് വഴി യുട്യൂബ് ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് കമ്പനിയ്ക്ക് ലഭ്യമാകുക.പ്രധാന ടെലിവിഷന്‍ നിര്‍മ്മാതാക്കളായ സോണി, സാംസങ്, എല്‍ജി എന്നിവരുടെ സ്മാര്‍ട്ട് ടെലിവിഷനുകളില്‍ യുട്യൂബ് വീഡിയോ പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിന് ഇതിനകം ഗൂഗിള്‍ കരാറിലെത്തിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News