Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി:സുപ്രീം കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് നിയമവിദ്യാർഥിനി രംഗത്ത്.രാജ്യമെങ്ങും ദില്ലി മാനഭംഗത്തിന്റെ പ്രതിഷേധം കൊടുമ്പിരികൊണ്ട 2012 ഡിസംബറിലാണ് സുപ്രീം കോടതി ജഡ്ജി ഹോട്ടല്‍ മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അന്ന് ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന അഭിഭാഷക ഒരു വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.തന്നെ പീഡിപ്പിച്ച ജഡ്ജി ഈ അടുത്ത കാലത്താണ് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത് എന്നും യുവ അഭിഭാഷക പറയുന്നു.എന്നാല്‍ ആരാണ് പീഡിപ്പിച്ചത് എന്ന് പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല.തന്റെ അപ്പൂപ്പനാകാന്‍ മാത്രം പ്രായമുണ്ട് ആള്‍ക്ക് എന്ന് മാത്രമാണ് യുവതി നല്‍കുന്ന സൂചന.നവംബര്‍ ആറിന് എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.പിന്നീട് ലീഗലി ഇന്ത്യ എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലും ഇവര്‍ ആരോപണം ഉന്നയിച്ചു.കൊല്‍ക്കത്തയില്‍ നിന്നുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിയായിരുന്നു.പേടികൊണ്ടാണ് അന്ന് ഒന്നും പുറത്തുപറയാതിരുന്നത് എന്നും ഇപ്പോഴെങ്കിലും പറഞ്ഞേ പറ്റൂ എന്ന സ്ഥിതിയിലാണ് താനെന്നും യുവതി വെളിപ്പെടുത്തലില്‍ പറയുന്നു.ഇതേ ജഡ്ജി തന്നെ മറ്റ് മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി തനിക്കറിയാമെന്നും യുവതി അവകാശപ്പെടുന്നു.സംഭവത്തിൽ നിയമപോരാട്ടം വേണ്ടെന്ന് താൻ തീരുമനിച്ചിരുന്നതായും എന്നാൽ മറ്റു പെണ്‍കുട്ടികൾ ചതിക്കപ്പെടാതിരിക്കാനായി ഇക്കാര്യം പുറത്തു പറയണമെന്ന തോന്നിയതിനാലാണ് കുറുപ്പെഴുതുന്നതെന്നും പെണ്‍കുട്ടിപയയുന്നു.പരമോന്നത നീതിപീഠത്തിന്റെ ഉന്നതപദവിയില്‍ ഇരുന്ന ഒരാള്‍ക്കെതിരെയാണ് യുവ അഭിഭാഷക വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.ഇത് സമൂഹത്തില്‍ എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതും കണ്ടറിയണം.അതേസമയം ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായി അറിവില്ല. പറയാനുള്ളതെല്ലാം താന്‍ ബ്ലോഗിലും അഭിമുഖത്തിലുമായി പറഞ്ഞു കഴിഞ്ഞു എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഇവര്‍ പ്രതികരിച്ചത്.
Leave a Reply