Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:05 am

Menu

Published on September 26, 2015 at 10:11 am

42.22 സെക്കന്‍ഡില്‍ നൂറു മീറ്റര്‍ ഓടിത്തീര്‍ത്ത 105 വയസുള്ള മുത്തച്ഛന്‍

105-year-old-japanese-man-just-ran-100-metres-in-42-seconds

ടോക്കിയോ: ഹിദേകിചി മിയസാക്കി മുത്തച്ഛന് വയസ് 105 എന്നാല്‍ ഈ പ്രായത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഗിന്നസ് ലോക റിക്കാര്‍ഡ് ഇദ്ദേഹത്തിനാണ്. ക്യോറ്റോ മാസ്റ്റേഴ്‌സ് മത്സരത്തില്‍ നൂറു മീറ്റര്‍ 42.22 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത മുത്തച്ഛന്‍ വേഗതയുടെ കാര്യത്തില്‍ ആരേയും വെല്ലുവിളിക്കും
നൂറു മീറ്റര്‍ ഓടിത്തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്പ്രിന്‍ററെന്ന ബഹുമതിയാണ് മിയസാക്കി മുത്തച്ഛന്‍ നേടിയെടുത്തത്. ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി നില്‍ക്കുന്ന മിയസാക്കി മുത്തച്ഛന് ഒരു ആഗ്രഹം ഉണ്ട്. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനോട് ഒന്ന് മുട്ടണം.

ഉസൈന്‍ ബോള്‍ട്ടിന്റെ കടുത്ത ആരാധകനായ മിയസാക്കി മുത്തച്ഛന്‍ ഇത്തരം ഒരു മത്സരം നടന്നാലും മികച്ച പ്രകടനം തനിക്കു പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നെന്നു മത്സരശേഷം പ്രതികരിച്ചു. പരിശീലനവേളയില്‍ 36 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നെന്നും അത് ആവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരാശകലര്‍ന്ന മുഖത്തോടെ അദ്ദേഹം പറഞ്ഞു.

2004ല്‍ 96-മത്തെ വയസിലാണ് മിയസാക്കി മുത്തച്ഛന്‍ ആദ്യമായി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നത്. മുത്തച്ഛന്‍ 103 വയസില്‍ 34.10 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു. കൃഷി ഓഫീസറായിരുന്നു മിയസാക്കി മുത്തച്ഛന്‍

Loading...

Leave a Reply

Your email address will not be published.

More News