Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ഫേസ്ബുക്കിൽ ദിവസം മുഴുവൻ ചിലവഴിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞതിന് 13 കാരി തൂങ്ങി മരിച്ചു.ബാഗ്ലൂരിലാണ് സംഭവം നടന്നത്.ഇവരുടെ സ്വദേശം തമിഴ്നാട്ടിലെ വെല്ലൂരാണ്.ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് അമ്മ കുട്ടിയെ സ്ഥിരം വഴക്കുപറഞ്ഞിരുന്നു. താൻ തിരിച്ച് വരുമ്പോഴേക്കും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ അമ്മ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇവർ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടി തൂങ്ങിയത്.ഉച്ചയ്ക്ക് ചോറ് കഴിക്കാൻ വന്നപ്പോൾ മകളെ പുറത്തൊന്നും കണ്ടില്ല.പിന്നീട് തിരച്ചിൽ നടത്തിയപ്പോൾ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിന് മകൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ.ഇതല്ലാതെ മറ്റൊരു കാരണവുമില്ലെന്ന് ഇവർ പോലീസിനോട് പറഞ്ഞു.സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ മകള്‍ കൂടുതൽ സമയം ചിലവഴിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Leave a Reply