Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: എഴുപത്തിരണ്ട് വിവാഹം കഴിച്ച യുവാവിനെ ബിഹാര്‍ പോലീസ് പിടികൂടി. മുഹമ്മദ് സിജാം എന്ന 35കാരനെയാണ് വിവാഹ തട്ടിപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.ചെമ്പാരന്‍ ജില്ല നിവാസിയായ ഇയാള്‍ റെയിൽവേ ഉദ്ദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വിവാഹം ചെയ്തിരുന്നത്.വിവാഹ ശേഷം രണ്ടാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിൽ താമസിച്ച ശേഷം തനിക്ക് ജോലിയിൽ സ്ഥലം മാറ്റം കിട്ടിയെന്ന് പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച് അവിടെ നിന്നും സ്വർണവും പണവുമെടുത്ത് കടന്നു കളയും.പിന്നീട് ആ വീട്ടിലേക്ക് അയാൾ തിരിച്ച് വരാറില്ല.അതിനു ശേഷം മറ്റൊരു സ്ഥലത്തെത്തി അവിടെ നിന്ന് മറ്റൊരു പെണ്‍കുട്ടിയെ ഇതുപോലെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കും. മുസ്ലീം കുടുംബങ്ങളില്‍ താന്‍ മുസ്ലീമാണെന്നും ഹിന്ദു കുടുംബങ്ങളില്‍ താന്‍ ഹിന്ദുവാണെന്നും പറഞ്ഞ് 72 വിവാഹമാണ് ഇയാൾ കഴിച്ചത്.ബീഹാറിന് തൊട്ടു സമീപത്തുള്ള സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നാണ് ഇയാള്‍ ഇത്രയധികം വിവാഹം കഴിച്ചത്.
Leave a Reply