Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:32 pm

Menu

Published on October 15, 2015 at 11:00 am

അരിമില്ലില്‍ 4 മാസം പഴക്കമുള്ള മൃതദേഹാവശിഷ്‌ടം

4-month-old-dead-body-found-in-rice-mill-at-kalady

കൊച്ചി: എറണാകുളം കാലടിയില്‍ അരിമില്ലിലെ യന്ത്രത്തിനുളളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുളള മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി.കാണാതായ ഒറീസ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്.കാലടി തെക്കേക്കരയിലുളള അരിമില്ലിലാണ് സംഭവം.തൊഴിലാളികള്‍ നെല്ല് പുഴുങ്ങുന്ന യന്ത്രം വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് മൃതദേഹാവശിഷ് ങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മാസങ്ങള്‍ പഴക്കമുളള മനുഷ്യശരീരത്തിന്‍റെ അവശിഷ്‌ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. അരി മില്ലില്‍ ജോലി ചെയ്തിരുന്ന ഒറീസ സ്വദേശിയായ തൊഴിലാളിയെ നാലുമാസം മുമ്പ് കാണാതായിരുന്നു. ഇയാളുടെ മൃതദേഹവിശിഷ്‌ടമാണെന്നാണ് പ്രാഥമിക സംശയം. ഇയാള്‍ ആരോടും പറയാതെ ജമ്മനാട്ടിലേക്ക് പോയെന്നായിരുന്നു സംശയിച്ചിരുന്നത്.

ഇയാള്‍ നെല്ലുപുഴുങ്ങുന്ന യന്ത്രത്തിനുളളില്‍ അറിയാതെ വീണതാണോ, അതോ കൊലപാതകമാണോ എന്നീ സാധ്യതകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ ഒറീസ സ്വദേശിയുടേത് തന്നെയാണോ കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയാന്‍ ശാസ്‌ത്രീയ പരിശോധനകളും വേണ്ടിവരും.

Loading...

Leave a Reply

Your email address will not be published.

More News