Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:57 pm

Menu

Published on November 24, 2015 at 3:13 pm

നിങ്ങളുടെ ജി-മെയില്‍ മെമ്മറി നിറഞ്ഞോ..? പോംവഴിയുണ്ട്

5-steps-free-gmail-storage-malayalam

ജിമെയിലില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജാണെന്നാണ് പലരുടേയും ധാരണ. പക്ഷേ, മെയിലുകൾ വന്ന് നിറയുമ്പോൾ അറിയാം സ്റ്റോറേജ് എത്രത്തോളം കുറവാണ് എന്ന്. ജിമെയിലില്‍ മെമ്മറി തീര്‍ന്ന് കഷ്ട്ടപ്പെടുന്നവര്‍ക്ക് അതില്‍നിന്ന് ആശ്വാസം ലഭിക്കുന്ന ചില പൊടിക്കൈകളിതാ…

വലിയ ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യുക
വലിയ സൈസുള്ള ഇമെയിലുകള്‍ തിരഞ്ഞ് കഷ്ടപ്പെടേണ്ട, അതിന് എളുപ്പവഴിയുണ്ട്. ‘larger:20m’ എന്ന് ജിമെയില്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താല്‍ 20എംബിയ്ക്ക് മുകളിലുള്ള എല്ലാ മെയിലുകളും കാണാം. അതില്‍ നിന്ന് ആവശ്യമില്ലാത്ത മെയിലുകള്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം. ’20m’ എന്നുള്ളത് മാറ്റി നിങ്ങളുടെ യുക്തിക്കനുസരിച്ച് 5m, 10m, 15m എന്നും സെര്‍ച്ച് ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ഡ്രൈവും ഫോട്ടോസും ക്ലീന്‍ ചെയ്യുക
15ജിബിയാണ് ജിമെയില്‍ ഫ്രീ യൂസറിന് നല്‍കുന്നത്. ഇത് പല ഗൂഗിള്‍ സര്‍വീസുകള്‍ക്കുമായി ഷെയര്‍ ചെയ്തിരിക്കുകയാണ്. ഗൂഗിള്‍ ഡ്രൈവില്‍ 10ജിബി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാക്കിയുള്ള 5ജിബി മാത്രമേ ജിമെയിലില്‍ ലഭിക്കൂ. അതുകൊണ്ടുതന്നെ ഗൂഗിള്‍ ഡ്രൈവും ഫോട്ടോസും ക്ലിയര്‍ ചെയ്യുന്നതിലൂടെ കുറേയധികം മെമ്മറി മെയിലില്‍ ലഭിക്കും

അപ്പ്ഡേറ്റ്സും പ്രൊമോഷനുകളും ക്ലിയര്‍ ചെയ്യുക
അനുദിനം പല സോഷ്യല്‍ മീഡിയ/ഈകൊമേഴ്സ് സൈറ്റുകളില്‍ നിന്നും പ്രൊമോഷന്‍ മെയിലുകളും അപ്പ്ഡേറ്റ്സും ധാരാളം ലഭിക്കാറുണ്ട്.മെമ്മറി കുറവാണെങ്കില്‍ ഈ മെയിലുകള്‍ ഡിലീറ്റ് ചെയ്യുക.

കുറച്ച് മെമ്മറി വാങ്ങാം
നിങ്ങള്‍ ജിമെയിലിന്‍റെ പവര്‍ യൂസറാണെങ്കില്‍ നിങ്ങള്‍ക്ക് ജിമെയിലില്‍ നിന്ന് എക്സ്ട്രാ മെമ്മറി വാങ്ങാവുന്നതാണ്. ഗൂഗിള്‍ 100ജിബി സ്റ്റോറേജ് പ്രതിമാസം 120രൂപയ്ക്ക് നല്‍കുന്നുണ്ട്. ഇനി 1ടിബിയാണ് വേണ്ടതെങ്കില്‍ 600രൂപയാകും

പഴയ ഇമെയിലുകള്‍ കണ്ടെത്തുക
older_than:1y എന്ന് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്താല്‍ ഒരു വര്‍ഷത്തിന് മുമ്പുള്ള ഇമെയിലുകള്‍ ലഭിക്കും. അതില്‍നിന്ന്‍ ആവശ്യമില്ലാത്ത പഴയ ഇമെയില്‍ ക്ലിയര്‍ ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News