Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:03 pm

Menu

Published on November 7, 2018 at 11:14 am

ഏഴുമാസം പ്രായമായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വളര്‍ച്ചയെത്താത്ത ഉടല്‍ …

baby-born-parasitic-twin-growing-torso-saved-surgeons

സയാമീസ് ഇരട്ടകളെ സമാനമായ രീതിയില്‍ ഒരു തലയില്ലാതെ, വളര്‍ച്ചയെത്താത്ത ഉടല്‍ മാത്രം ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന പെണ്‍കുട്ടിക്ക് രക്ഷകരായി ഡോക്ടര്‍മാര്‍. 7 മാസം പ്രായമായ പെണ്‍കുട്ടിയുടെ വയറിലും നെഞ്ചിലുമായി ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു വളര്‍ച്ചയെത്താത്ത കൈകാലുകളുണ്ടായിരുന്നത്. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ഈ ശരീരം നീക്കം ചെയ്തു.

മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍ ജില്ലയില്‍ തുറ സിവില്‍ ഹോസ്പിറ്റിലിലെ പീഡിയാട്രിക്ക് സര്‍ജന്‍ ലീ റോജര്‍ ചി മാര്‍ക്കിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വയറിന്റെ മുകള്‍ഭാഗത്തും നെഞ്ചിന്റെ താഴെ ഭാഗത്തുമായി ശിരസില്ലാത്ത നിലയിലായിരുന്നു ഈ അവയവങ്ങള്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം ഇരുശരീരങ്ങളും ഒന്നിച്ചു പങ്കിടുന്ന അവസ്ഥയിലായിരുന്നു. ഗര്‍ഭത്തില്‍വച്ച് വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാലാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.

ശസ്ത്രക്രിയ വളരെ സങ്കീര്‍ണമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ അവസ്ഥ മൂലം പെണ്‍കുട്ടിയുടെ കരളിന് അല്‍പം സ്ഥാനമാറ്റം ഉണ്ടായി. പെണ്‍കുട്ടിയുടെ പൊക്കിളുമായി ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ ശരീരം. ഒരുമാസമാണ് ഇവർക്ക് ചികിത്സയ്ക്കായി ആശദപത്രിയിൽ കഴിയേണ്ടിവന്നത്. 2017 ല്‍ ചൈനയില്‍ സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ അവയവങ്ങള്‍ നീക്കം ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News