Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:29 pm

Menu

Published on February 11, 2019 at 4:13 pm

മകന്റെ ശരീരത്തില്‍ നിന്ന് രക്തം ഊറ്റിയെടുക്കുന്ന അമ്മ…

danish-court-sentences-nurse-for-draining-sons-blood-for-five-years

വിചിത്രമെന്നു തോന്നുന്ന സംഭവമാണ് ഡെക്കാന്‍മാര്‍ക്കിലെ കോപെന്‍ഹെയ്ഗനില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരീരത്തില്‍ വേണ്ടത്ര രക്തമില്ലാത്ത രോഗാവസ്ഥ മൂലമാണ് ഏഴു വയസുകാരനായ കുട്ടി ഡോക്ടറുടെ അടുത്ത് എത്തിയത്. വര്‍ഷങ്ങളായി കുട്ടിക്ക് ഈ ആരോഗ്യപ്രശ്‌നമുണ്ട്. 110 തവണയാണ് കുട്ടിയുടെ ശരീരത്തില്‍ രക്തം കയറ്റിയത്. എന്നാല്‍ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ടാകാനുള്ള കാര്യം എന്താണെന്നു മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവുമായ വേര്‍പിരിഞ്ഞു കഴിയുന്ന മുപ്പത്താറുകാരിയായ അമ്മയ്‌ക്കൊപ്പമായിരുന്നു ഏഴു വയസുകാരന്‍ താമസിച്ചിരുന്നത്. ഇവര്‍ നഴ്‌സായിരുന്നു. സ്ഥിരം രോഗിയായി തീര്‍ന്ന മകനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മ എന്ന നിലയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ കണ്ടിരുന്നത്.

ഡോക്ടര്‍മാരുടെ നിരന്തരമായ പരിശോധനയില്‍ ശാരീരകമായ ഒരു കാരണവും കുട്ടിയുടെ ഈ അവസ്ഥയ്ക്കു പിന്നിലില്ലെന്ന് കണ്ടെത്തി. ഇതോടെ സംശയത്തിന്റെ മുനകള്‍ മകന്റെ സംരക്ഷകയായ അമ്മയിലേയ്ക്ക് നീളുകയായിരുന്നു. 2017 സെപ്റ്റംബറില്‍ ഒരു ബാഗ് നിറയെ രക്തവുമായി ഇവരെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. കുഞ്ഞിന് 11 മാസമായപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രക്തം ഊറ്റി തുടങ്ങിരുന്നു എന്ന് ഇവര്‍ സമ്മതിച്ചു. എല്ലാ ആഴ്ചയിലും അരലിറ്റര്‍ രക്തം ഈ രീതിയില്‍ മകന്റെ ശരീരത്തില്‍ നിന്ന് ഇവര്‍ ഊറ്റിയെടുക്കുമായിരുന്നു. ഈ രക്തം ബാത്ത്‌റൂമിലെ ക്ലോസെറ്റില്‍ ഒഴിച്ച് ഫ്‌ളഷ് ചെയ്യും. രക്തം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ മാലിന്യത്തിനൊപ്പം കളയും. വര്‍ഷങ്ങളായി ഈ പ്രവൃത്തി തുര്‍ന്നുവരികയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നു ചോദിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല.

എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി പിന്നീട് അത് നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മാനസീകാരോഗ്യ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മനസിനെ ബാധിക്കുന്ന എം.എസ്.പി.ബി (munchausen syndrome by proxy) എന്ന് രോഗമാണെന്നു കണ്ടെത്തി. തന്റെ സംരക്ഷണയിലോ ആശ്രയത്തിലോ കഴിയുന്ന ആളുകളേയോ കുട്ടിയേയോ മുതൃന്ന വ്യക്തിയേയോ ശാരീരികമായി മുറിവേല്‍പ്പിക്കുകയോ അപകടത്തിലാക്കുകയോ അസുഖത്തിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന മാനസികാവസ്ഥായാണ് ഇത്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ വരെ ഇവര്‍ മൂലം അപകടത്തിലാകും. മാനസികപ്രശ്‌നം മൂലമാണ് ഇവര്‍ ഇങ്ങനെ ചെയ്തത് എങ്കിലും ഡാനിഷ് കോടതി ഇവര്‍ക്ക് നാലു വര്‍ഷത്തെ തടവ് വിധിച്ചത്. കോടതിയുടെ വിധിക്കെതിരെ ഒന്നും പറയാനില്ല എന്ന് ഇവര്‍ പറഞ്ഞു. കുട്ടിയെ അച്ഛന്റെ കൂടെ അയച്ചു.

Loading...

Leave a Reply

Your email address will not be published.

More News