Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയത്തിനും സ്‌നേഹത്തിനുമെല്ലാം പ്രത്യേക ദിവസമുണ്ടോയെന്ന് ചോദിക്കുന്നവർ കുറവല്ല. സ്‌നേഹത്തിനും ഇഷ്ടത്തിനും ഒന്നും പ്രത്യേകമായി ഒരു ദിവസം മാത്രം കണ്ടെത്താനില്ലെങ്കിലും ഈ ആഘോഷത്തിന് ഒരു പ്രത്യേകത തന്നെയുണ്ട്. പ്രേമിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രേമത്തിന്റെ ഉറവ ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കും സ്വകാര്യമായി ആഹ്ലാദിക്കാനുള്ള ഒരു ദിനമാണ് വാലൻറൈൻസ് ഡേ. ഈ ദിനവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങൾ പ്രാബല്യത്തിൽ ഉണ്ട്. അതില്‍ സെൻറ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രധാനം.
ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്കാ സഭയുടെ ബിഷപ്പ് ആയിരുന്നു വാലന്റൈൻ. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിബന്ധനയുണ്ടായിരുന്നു. പുരുഷന്‍മാര്‍ക്ക് വിവാഹം കഴിഞ്ഞാൽ യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു ഇത്തരത്തിലൊരു നിബന്ധന. എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. വാലന്റൈന്റെ തല വെട്ടാനായിരുന്നു നിർദേശം. എന്നാൽ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ ഈ സമയം പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. വാലന്റൈന്‍ മരിക്കുന്നതിനു മുമ്പായിതൻറെ പ്രണയിനിക്കായി ഇങ്ങനെ എഴുതി, “ഫ്രം യുവര്‍ വാലന്റൈന്‍…”പ്രണയിക്കുന്നവർക്കായ് ജീവൻ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് വാലൻറൈൻസ് ഡേ ആഘോഷിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി 14 ലേക്ക് നയിക്കുന്ന ഓരോ ദിവസത്തിനും പ്രത്യേകതകളുണ്ട്. ഒരാഴ്ച നീളുന്ന ഈ ദിവസങ്ങളുടെ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്.
ഫെബ്രുവരി 7 – റോസ് ഡേ
–

–
വാലന്റൈന്‍സ് വീക്ക് തുടങ്ങുന്നത് റോസ് ഡേയിലൂടെയാണ്.ഈ ദിവസം പ്രണയിതാക്കാള്‍ ഒരു റോസാപ്പൂവ് നല്‍കി സ്‌നേഹം പരസ്പരം കൈമാറുന്നു.
ഫെബ്രുവരി 8 – പ്രെപ്പോസ് ഡേ
–

–
ഇഷ്ടം തുറന്ന് പറഞ്ഞ് ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള അവസരമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പേര് പോലെ തന്നെ ഇഷ്ടമുള്ളയാളെ പ്രൊപ്പോസ് ചെയ്യാനുള്ള ഒരു ദിനമാണിത്.
ഫെബ്രുവരി 9 – ചോക്ലേറ്റ് ഡേ
–

–
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ അധികമൊന്നും ഉണ്ടാകില്ല. ‘ചോക്ലേറ്റ്’ നിറഞ്ഞ ജീവിതം, മോശം സമയങ്ങളേയും രീതികളേയും മാറ്റുമെന്ന പ്രതീക്ഷ നൽകുന്നു. ചോക്ലേറ്റ് തിന്നുമ്പോൾ സിറോടോണിൻ , ഡോപ്പോമിൻ തുടങ്ങിയ ചില ഹോർമോണുകൾ ശരീരം ഉത്പ്പാദിപ്പിക്കും. ഇത് നിങ്ങളുടെ മൂഡും ഡിപ്രെഷനും ഒക്കെ കണ്ട്രോൾ ചെയ്തു മനസ് ഹാപ്പി ആക്കി നിറുത്താൻ സഹായിക്കും.
ഫെബ്രുവരി 10 – ടെഡി ഡേ
–

–
വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് കൈമാറല്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കമിതാക്കളുടെ ഇടയിലാണ്. ഈ ദിനത്തിൽ ടെഡി ബിയറുകള്‍ സമ്മാനമായി നൽകിയാൽ അതെന്നും മുറിയില്‍ ഓര്‍മ്മയ്ക്കായി കൂട്ടിനുണ്ടാവും.
ഫെബ്രുവരി 11 – പ്രോമിസ് ഡേ
–

–
വാഗ്ദാനങ്ങളുടെ ദിനമാണ് പ്രോമിസ് ഡേ. നിബന്ധനങ്ങള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ വാഗ്ദാനം എന്ന് ഈ ദിവസത്തെ വിശേഷിപ്പിക്കാം. ജീവിതത്തില്‍ എന്നും കൂടെ നടക്കാൻ ക്ഷണിക്കുന്ന സന്തത സഹചാരിക്ക് മനസുകൊണ്ട് ഉറപ്പ് നൽകുന്ന ദിവസമാണ് ഇത്.
ഫെബ്രുവരി 12 – കിസ് ഡേ
–

–
വിവാഹത്തിനും-കല്യാണ നിശ്ചയത്തിനുമെല്ലാം ഒരു ചുംബനം നല്‍കുന്നത് പാശ്ചാത്യ സംസ്‌കാരത്തിലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായതിനാൽ വാലന്റൈന്‍സ് വീക്കില്‍ ഇങ്ങനൊരു ദിവസം കൂടിയുണ്ട്.
ഫെബ്രുവരി 13 – ഹഗ് ഡേ
–

–
പ്രണയത്തെ ഒരു ഹഗിലൂടെ പ്രകടിപ്പിക്കുന്ന ദിവസമാണ് ഹഗ് ഡേ . അതിനാലാണ് ഈ ദിവസത്തിന് ഹഗ് ഡേ എന്ന് പേരുവന്നത്.
വാലന്റൈന്‍സ് ഡേ- ഫെബ്രുവരി-14
–

–
ഈ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന ‘ബിഗ് ഡേ’യാണ് വാലന്റൈന്‍സ് ഡേ. ലോകമെമ്പാടുമുള്ള പ്രണയികളുടെ മനസ്സുകളില്‍ വസന്തം പൂത്തുലയുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കാനാഗ്രഹിക്കുന്നവര്‍ക്കും പ്രണയം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കുന്ന ദിനമെന്നും ഈ ദിവസത്തെ പറയാം.
Leave a Reply