Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2024 12:25 pm

Menu

Published on September 21, 2015 at 10:00 am

നിങ്ങള്‍ വായിച്ചത് മറക്കാതിരിക്കാന്‍ ഏഴു വഴികള്‍

7-tricks-to-remember-anything-you-read

വായിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഇരിക്കുന്നില്ല, എല്ലാം പെട്ടെന്ന് മറന്ന് പോവുന്നു എന്ന പരിഭവമുള്ളവരുടെ എണ്ണം നമുക്കിടയില്‍ കൂടിവരികയാണ്. ഏതെങ്കിലും പുസ്‌തകമോ, പത്രവാര്‍ത്തയോ പാഠപുസ്‌തകമോ എന്തുമാകട്ടെ, വായിച്ചത് ഓര്‍ത്തെടുക്കാന്‍ ചില സൂത്രങ്ങളുണ്ട്. അത്തരത്തിലുള്ള ചില വഴികളിതാ….

1. വായിച്ചതിനെക്കുറിച്ച് സ്വയം ചോദ്യങ്ങള്‍ ചോദിക്കുക
നിങ്ങള്‍ വായിക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

2. ചെറിയ കുറിപ്പുകളും, അടിവരകളും
വായിക്കുമ്പോള്‍ ഒരു പെന്‍സില്‍ കരുതുക. ആശയകുഴപ്പമോ രസകരമോ പ്രധാനപ്പെട്ടതോ ആയ വാചകങ്ങള്‍ അടിവരയിടുക. അവശ്യമെങ്കില്‍ അതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് വശത്തായി എഴുതിവെക്കുക.

3. പ്രധാനപ്പെട്ടത് കീറിയെടുത്ത് സൂക്ഷിക്കുക
പ്രധാനപ്പെട്ട വാചകങ്ങള്‍ ഉള്‍പ്പെടുന്ന പേജുകളും ഭാഗങ്ങളും കീറിയെടുത്ത് സൂക്ഷിക്കുക. ഇടയ്‌ക്ക് അതെടുത്ത് വായിക്കുകയും ചെയ്യുക.

4. വായിച്ചതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാം
വായിച്ചതെന്തും ആകട്ടെ, സുഹൃത്തുക്കളോട് അതേക്കുറിച്ച് വിശദമായി സംസാരിക്കുക. ഇത് വായിച്ചത് ഓര്‍ത്തെടുക്കാന‍് സഹായകരമായ കാര്യമാണ്.

5. പേപ്പറില്‍ വായിക്കുക
ഇന്ന് പുസ്‌തകങ്ങളും, വാര്‍ത്തകളും, പാഠപുസ്‌തകവുമൊക്കെ ഓണ്‍ലൈനിലും ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാണ്. എന്നാല്‍ പേപ്പറില്‍ത്തന്നെ വായിക്കാനായാല്‍, അതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഓര്‍മ്മയില്‍ നിര്‍ത്താനും സാധിക്കും.

6. ഉറക്കെ വായിച്ചു ശീലിക്കുക
പഠിക്കുന്ന പാഠഭാഗങ്ങള്‍ ഉറച്ചുവായിച്ചു ശീലിക്കുക. ഇത് വായിക്കുന്നത് ഓര്‍മ്മയില്‍ ഇരിക്കാന്‍ സഹായിക്കുന്ന കാര്യമാണ്.

7. വായിക്കുന്നത് താല്‍പര്യത്തോടെ വായിക്കുക
നിങ്ങള്‍ വായിക്കുന്നത് എന്തുമാകട്ടെ, അതിനോട് ഒരു താല്‍പര്യമുണ്ടായിരിക്കണം. എങ്കില്‍ മനസിരുത്തി വായിച്ചാല്‍ അത് ഓര്‍മ്മയില്‍ നില്‍ക്കും.

Loading...

Leave a Reply

Your email address will not be published.

More News