Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:01 am

Menu

Published on July 17, 2014 at 2:42 pm

അനായാസ നൃത്ത ചുവടുകളുമായി 80 കാരിയായ ഒരു മുത്തശ്ശി !!!

80-year-old-grannys-salsa-shocks-the-audience

ബ്രിട്ടനിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത 80 കാരിയായ ഒരു മുത്തശ്ശിയുടെ പ്രകടനം കണ്ടു നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തിയിരിക്കയാണ്. തൻറെ ഡാൻസ് മാസ്റ്ററായ നികോയ്ക്കൊപ്പമാണ് മുത്തശ്ശി സൽസാ നൃത്തവുമായി  സ്റ്റേജിൽ എത്തിയത്. വേദിയിലെത്തിയ മുത്തശ്ശിയെ ആദ്യം  കണ്ടതോടെ കാണികളുടെയും ജഡ്ജസ്സിൻറെയും മുഖത്ത് അത്ഭുതവും പുച്ഛഭാവവുമായിരുന്നു. പിന്നീട് വളരെ സാവധാനത്തിലുള്ള ചുവടുവെപ്പുകളോടെ നൃത്തം ആരംഭിച്ചു. ഇത് കണ്ട് പലരും നെഗറ്റീവ് വോട്ടും ചെയ്തു. എന്നാൽ പിന്നീടുള്ള മുത്തശ്ശിയുടെ ഡാൻസ്  ജഡ്ജസ്സും കാണികളും കയ്യടിച്ച് പ്രോത്സാഹനം നൽകിയാണ്‌ ആസ്വദിച്ചത്. ഈ റിയാലിറ്റി ഷോ മത്സരം കഴിഞ്ഞിട്ട് രണ്ടു മാസമായെങ്കിലും മുത്തശ്ശിയുടെ സൽസാ ഡാൻസ്  ഇപ്പോഴും യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കയാണ്. എന്നാൽ ഈ ഷോയിൽ ഒന്നാം സ്ഥാനത്തെത്താൻ മുത്തശ്ശിക്കായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News