Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഒറ്റസിമ്മില്‍ തന്നെ ഒമ്പതോളം നമ്പറുകള്‍ ഉപയോഗിക്കാവുന്ന നൂതന സംവിധാനവുമായി ബ്ലാക്ക്‌ബെറി രംഗത്ത്.ഇന്ത്യന്‍ ടെലികോം അധികൃതരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ സംവിധാനം ഈവര്‍ഷത്തോടുകൂടി സംവിധാനം പ്രാബല്യത്തില്‍ വരും.കൂടുതല്‍ സിമ്മുകള്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ബാധ്യതയാവുന്ന സാഹചര്യത്തിലാണ് വെര്‍ച്ച്വല്‍ സിം സൊല്യൂഷ്യനുമായി ബ്ലാക്ക് ബെറി രംഗത്ത് വരുന്നത്. ഇത്തരം ഒരു സിം നിലവില്‍ വരുന്നതോടെ ഒരാള്‍ക്ക് ഒമ്പതു നമ്പരുകള്‍ ഒറ്റ സിമ്മില്‍ ഉപയോഗിക്കാം. മെസേജും, ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ചാര്‍ജ്ജുമെല്ലാം സാധാരണഗതിയില്‍ തന്നെയായിരിക്കും ഈടാക്കുക.ഏതു ടെലികോം കമ്പനിയുമായി സഹകരിച്ചാണ് വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വെര്‍ച്വല്‍ സിം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് വന്‍കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Leave a Reply